Currency

പ്രളയ ചിത്രങ്ങള്‍ കാറില്‍ പതിച്ച് വ്യത്യസ്തമായൊരു സഹായഭ്യര്‍ത്ഥന; മലയാളി പ്രവാസിയുടെ കാര്‍ ഒമാനില്‍ കൗതുകമാവുന്നു

സ്വന്തം ലേഖകന്‍Friday, September 7, 2018 11:27 am

ഒമാന്‍: പ്രളയക്കെടുതിയില്‍ വലയുന്ന നാടിന് കൈത്താങ്ങു പകരാന്‍ വ്യത്യസ്തമായ ആശയവുമായി ഒരു പ്രവാസി. മസ്‌കത്തിലെ ബിസിനസുകാരനും ലോക കേരള സഭാ അംഗവുമായ ആലപ്പുഴ പുന്നപ്ര സ്വദേശി ഹബീബ് തയ്യില്‍ പ്രളയ കെടുതിയുടെ രൂക്ഷത വെളിവാക്കുന്ന ചിത്രങ്ങളും ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കണമെന്ന അഭ്യര്‍ഥനയും സ്വന്തം വാഹനത്തില്‍ പതിച്ചാണ് വ്യത്യസ്തനാകുന്നത്.

രാജ്യത്ത് നടക്കുന്ന പ്രത്യേക ആഘോഷവേളകളില്‍ മാത്രമാണ് ഒമാനില്‍ കാറുകളില്‍ അലങ്കാര പണികള്‍ നടത്തുന്നതിന് പൊലിസ് അനുമതി നല്‍കാറുള്ളൂ. പ്രത്യേക അനുമതി സ്വന്തമാക്കിയാണ് ഹബീബ് തന്റെ വാഹനം പുതിയ രൂപത്തിലേക്ക് മാറ്റിയത്. ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള സമ്മതപത്രവും ആര്‍ഒപി, മുനിസിപ്പാലിറ്റി എന്നിവയുടെ അനുമതി പത്രങ്ങളും വേണ്ടിവന്നു.

കേരളത്തിന്റെ അതിജീവന ശ്രമങ്ങള്‍ക്ക് തന്നാല്‍ കഴിയുന്ന പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് വാഹനത്തില്‍ സ്റ്റിക്കറുകള്‍ പതിച്ചതെന്ന് ഹബീബ് പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x