
മസ്കത്ത്: രാജ്യത്ത് ചില ഭാഗങ്ങളിലെ ഇന്ധന സ്റ്റേഷനുകളില്‍ നിന്ന് എം95 പെട്രോള്‍ പിന്‍വലിക്കാന്‍ വ്യവസായ വാണിജ്യ മന്ത്രാലയം നിര്‍ദേശിച്ചു. നിലവാരം കുറഞ്ഞ ഇന്ധനമാണ് ചില പെട്രോള്‍ സ്റ്റേഷനുകളില്‍നിന്ന് ലഭിക്കുന്നതെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. എം 95 പെട്രോളിന്റെ ലഭ്യതക്കുറവിനെ കുറിച്ചും പരാതികളുയര്‍ന്നിരുന്നു.
ബുറൈമി, വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളിലെ ചില ഇന്ധന സ്റ്റേഷനുകളെയാകും പിന്‍വലിക്കല്‍ ബാധിക്കുകയെന്ന് മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. മുന്‍കരുതലിന്റെ ഭാഗമായാണ് ഈ നടപടി. പിന്‍വലിച്ച സ്ഥലങ്ങളില്‍ പുതിയ സ്റ്റോക് എത്തിക്കും. പുതിയ സ്റ്റോക് എത്തിക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ എം95 ആവശ്യമുള്ളവര്‍ മറ്റ് ഇന്ധന സ്റ്റേഷനുകളെ ആശ്രയിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.