
ഒമാന്‍: ഒമാനില്‍ ഫോണ്‍ ലോട്ടറി തട്ടിപ്പു സംഘങ്ങള്‍ വീണ്ടും തലപൊക്കുന്നു. വലിയ തുകയുടെ ലോട്ടറി അടിച്ചെന്ന് ഇരകളെ പറഞ്ഞ് വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളുമടക്കം മറ്റ് വ്യക്തിഗത വിവരങ്ങളും കൈക്കലാക്കിയാണ് സംഘം തട്ടിപ്പ് നടത്തുന്നത്.
നിരവധി പേര്‍ക്ക് ഇത്തരം കോളുകളും മെസേജുകളും വീണ്ടും ലഭിക്കുന്നുണ്ടെന്ന് ആര്‍.ഒ.പി പ്രതിനിധി പറയുന്നു. അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കാതിരിക്കുകയാണ് ഇത്തരം തട്ടിപ്പുസംഘങ്ങളുടെ വലയില്‍ കുടുങ്ങാതിരിക്കുന്നതിനുള്ള മാര്‍ഗമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
ഒമാന്‍ നമ്പറുകളില്‍ നിന്നും വിദേശ നമ്പറുകളില്‍ നിന്നും തട്ടിപ്പുകാര്‍ വിളിക്കുന്നുണ്ട്. ഇത്തരം കോളുകളോട് പ്രതികരിക്കുകയോ വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങള്‍ കൈമാറുകയുമോ ചെയ്യരുത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.