എല്ലാ വീടുകളിലും പുക അലാറം നിര്‍ബന്ധമായും സ്ഥാപിക്കേണ്ടതുണ്ടെന്ന് റോയല്‍ ഒമാന്‍ പൊലിസ്. തീപിടിത്തത്തെ തുടര്‍ന്നുണ്ടാകുന്ന പുക ശ്വസിച്ചുള്ള മരണങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ നിര്‍ദേശം.
ഒമാനില്‍ ഇനി ഡ്രൈവിങ് ലൈസന്‍സിന് കണ്ണുപരിശോധന നിര്‍ബന്ധം. ഒക്ടോബര്‍ ഒന്നുമുതല്‍ പരിശോധന നിര്‍ബന്ധമാണെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. പുതിയ ലൈസന്‍സ് എടുക്കുന്നതിനും നിലവിലേത് പുതുക്കുന്നതിനും പരിശോധന ആവശ്യമാണ്.
മൂല്ല്യ വര്‍ധിത നികുതി സമ്പ്രദായം നടപ്പിലാക്കാന്‍ ഒമാന്‍ സര്‍ക്കാര്‍ ഒരുക്കങ്ങളാരംഭിച്ചതായി നികുതി മന്ത്രാലയം. വാറ്റ് നടപ്പിലാക്കുന്നതിന് മുമ്പ് അതിനെ കുറിച്ച് അവബോധം വളര്‍ത്തിയെടുക്കേണ്ടത് പ്രധാനമാണെന്നും ടാക്സേഷന്‍ സെക്രേട്ടറിയറ്റിലെ സര്‍വേ ആന്റ് ടാക്സ് എഗ്രിമെന്റ്സ് വിഭാഗം ഡയറക്ടര്‍ ജനറല്‍ സാലിം അല്‍ ആദി പറഞ്ഞു.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ അഞ്ച് വിമാന കമ്പനികളുടെ ഈ വര്‍ഷത്തെ പട്ടികയില്‍ ഒമാന്‍ എയറും. കാനഡയില്‍ നിന്നുള്ള എഡ്മണ്ടണ് ഗസറ്റും, എയര്‍ലൈന്‍സ് റേറ്റിങ്സ് വെബ്സൈറ്റും തയാറാക്കിയ പട്ടികയിലാണ് ഒമാന്‍ എയര്‍ മുന്‍ നിരയിലെത്തിയത്.
ഒമാന്‍ ടൂറിസം മന്ത്രാലയം ഇന്ത്യന്‍ നഗരങ്ങളില്‍ റോഡ് ഷോകള്‍ സംഘടിപ്പിക്കുന്നു. ഡല്‍ഹിയിലും മുംബൈയിലും അഹ്മദാബാദിലുമായാണ് റോഡ് ഷോകള്‍ സംഘടിപ്പിക്കുന്നത്. ടൂറിസം മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മൈത ബിന്‍ സൈഫ് അല്‍ മഹ്റൂഖിയയയുടെ നേതൃത്വത്തിലുള്ള സംഘം റോഡ് ഷോകളില്‍ പങ്കെടുക്കും.
ഒമാനില്‍ ഒളിച്ചോടിയ വിദേശ തൊഴിലാളികളുടെ ചിത്രവും വിവരങ്ങളും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന നിലവിലെ രീതിക്ക് മാറ്റം വരുന്നു. വിദേശ തൊഴിലാളികളുടെ വിവരങ്ങള്‍ മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ വെബ്സൈറ്റിലാകും ഇനി പ്രസിദ്ധീകരിക്കുക.
ടാക്സി ബുക്കിങ് വേഗത്തില്‍ സാധ്യമാക്കുന്ന സംവിധാനവുമായി ഒമാനിലെ ദേശീയ പൊതുഗതാഗത കമ്പനി ആയ മുവാസലാത്ത്. ടാക്സി ബട്ട്ലര്‍ എന്നറിയപ്പെടുന്ന ഉപകരണങ്ങള്‍ ഒമാനില്‍ ഇതാദ്യമായാണ് സ്ഥാപിച്ചത്.
ഒമാനില്‍ ഉപഭോക്തൃ നിയമ ലംഘനങ്ങള്‍ കുറഞ്ഞു. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ എട്ട് ശതമാനം കുറവ് കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2686 കേസുകളാണ് ജൂണ്‍ അവസാനം വരെ രജിസ്റ്റര്‍ ചെയ്തതെന്ന് അതോറിറ്റി കണ്‍സ്യൂമര്‍ സര്‍വിസസ് ആന്റ് മാര്‍ക്കറ്റ് കണ്ട്രോള് ഡയറക്ടര്‍ ജനറല്‍ ഹമൂദ് ബിന്‍ സൈദ് അല്‍ ജാബ്രി അറിയിച്ചു.
ഐക്യ രാഷ്ട്ര സഭാ വികസന പദ്ധതി (UNDP) പ്രകാരം തയാറാക്കുന്ന ആഗോള മനുഷ്യ വിഭവ വികസന സൂചികയില്‍ (HUMAN DEVELOPMENT INDEX) നില മെച്ചപ്പെടുത്തി ഒമാന്‍. സൂചികയില്‍ ഒമാന്‍ ആഗോള തലത്തില്‍ 48ാം സ്ഥാനവും അറബ് മേഖലയില്‍ അഞ്ചാം സ്ഥാനവുമാണ് ഉള്ളത്.
ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളില്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളില്‍ താല്പര്യമുള്ളവര്ക്ക് അധ്യയന സമയത്തിനുശേഷം പ്രത്യേക ക്ലാസ് എടുക്കും. കൂടുതല്‍ മാര്‍ക്ക് വാങ്ങാനും നിലവാരം ഉയര്‍ത്താനും ലക്ഷ്യമിട്ടാണിത്. ഒമാനില്‍ 20 ഇന്ത്യന്‍ സ്കൂളുകളാണുള്ളത്.