
മസ്കത്ത്: ഒമാന്റെ വിവിധ മേഖലകള്‍ വേനല്‍ച്ചൂടില്‍ ചുട്ടുപൊള്ളുന്നു. മഹൂത്തിലെ ജോബയില് ബുധനാഴ്ച 50 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ഉച്ചക്ക് രണ്ടുമുതല്‍ നാലുമണി വരെയാണ് ഇത്രയും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. അതേസമയം ഖുറിയാത്തിലും 50 ഡിഗ്രി വരെ താപനില ഉയര്‍ന്നു. എന്നാല്‍ ഇത് ഒരു മണിക്കൂര്‍ മാത്രമാണ് അനുഭവപ്പെട്ടത്. ബിദിയയില്‍ 49.9 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ആദമില്‍ 49 ഡിഗ്രിയും നിസ്വയില് 47 ഡിഗ്രിയുമായിരുന്നു ചൂട്. റുസ്താഖ്, ഇബ്ര, ഇബ്രി, ബുറൈമി തുടങ്ങി വിവിധ പ്രദേശങ്ങളിലും 45 ഡിഗ്രിക്ക് മുകളില്‍ ചൂട് അനുഭവപ്പെട്ടു.
അല്‍ വുസ്ത ഗവര്‍ണറേറ്റില്‍ ഇന്നലെ പൊതുവെ വരണ്ട കാലാവസ്ഥയായിരുന്നു. റുബുഉല്‍ ഖാലിയില്നിന്നുള്ള കാറ്റിനൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് ഒരു ശതമാനം മുതല്‍ രണ്ടു ശതമാനം വരെയായി താഴ്ന്നതുമാണ് കാരണം. ഈ വാരാന്ത്യത്തിലോ അടുത്തയാഴ്ചയുടെ ആദ്യത്തിലോ ചൂട് കുറയാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്റെ ഗതി തെക്കു-കിഴക്ക് ഭാഗത്തേക്ക് മാറുന്നതോടെ ചൂട് കുറയുമെന്നാണ് കരുതപ്പെടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.