
ഒമാന്‍: ഒമാന്റെ സാംസ്കാരിക ടൂറിസം മേഖലയില്‍ സുപ്രധാന മുതല്‍ കൂട്ടായ മത്ര കോട്ട വര്‍ഷങ്ങള്‍ നീണ്ട അറ്റകുറ്റപ്പണിക്ക് ശേഷം തുറന്നു. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിച്ച മത്ര കോട്ട സന്ദര്‍ശകരുടെ പ്രിയ കേന്ദ്രമാകുന്നു.
ഉയര്‍ന്ന മലമുകളില്‍ സ്ഥിതി ചെയ്യുന്നുവെന്നതാണ് കോട്ടയുടെ ഏറ്റവും വലിയ ആകര്‍ഷണീയത. ഈ കോട്ട ഒമാന്റെ ചരിത്രപ്രധാനമായ കോട്ടകളിലൊന്നാണ്. രാജ്യത്തിന്റെ ഏറെ തന്ത്രപ്രധാനമായ മേഖലയിലാണ് നിര്‍മിച്ചിരിക്കുന്നത്.
ഇവിടത്തെ ടവറുകളില്‍ നിന്ന് മസ്കത്തിലെ നീണ്ട കടല്‍തീരവും കടലും നിരീക്ഷിക്കാനാവും. സുല്‍ത്താന്‍ ഖാബൂസ് തുറമുഖവും മത്ര സൂഖുമടക്കം പ്രദേശങ്ങളുടെ മനോഹര ദൃശ്യാനുഭവം മത്ര കോട്ടക്ക് മുകളില്‍ നിന്ന് ലഭ്യമാകും. ആദ്യഘട്ട നവീകരണം മാത്രമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. രണ്ടാം ഘട്ടത്തില്‍ കോട്ടക്ക് സമീപപ്രദേശങ്ങളിലും വികസന പദ്ധതികള്‍ നടപ്പാക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.