
മസ്‌കത്ത്: വിനോദ സഞ്ചാരികള്‍ക്ക് ഹ്രസ്വകാല വീസയുമായി ഒമാന്‍. കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ അഞ്ചു റിയാല്‍ നല്‍കിയാല്‍ പത്തുദിവസം രാജ്യത്തു തങ്ങാനുള്ള വീസ ലഭിക്കുന്നതിനുള്ള പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. ഒരു മാസത്തേക്കും ഒരു വര്‍ഷത്തേക്കുമുള്ള വീസയുമുണ്ട്. പുതിയ നിയമഭേദഗതി വിനോദസഞ്ചാര മേഖലയില്‍ വലിയ മാറ്റത്തിനു വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
വീസ മാറ്റത്തിനുള്ള ഫീസ് 50 റിയാല്‍ ആയിരിക്കും. ഇതു തിരികെ ലഭിക്കില്ല. കഴിഞ്ഞ വര്‍ഷവും നിയമത്തില്‍ പരിഷ്‌കരണം വരുത്തിയിരുന്നു. ഒരു വര്‍ഷത്തെ ടൂറിസ്റ്റ് വീസയിലുള്ളവര്‍ക്ക് മൂന്നാഴ്ച മുതല്‍ ഒരു മാസം വരെ രാജ്യത്ത് കഴിയാന്‍ വീസാ നീട്ടി നല്‍കും. 87 തസ്തികകളില്‍ പ്രഖ്യാപിച്ച തൊഴില്‍ വീസ നിരോധനം ആറുമാസം കൂടി തുടരുമെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.