Currency

പാര്‍ക്കിങ് ഷെഡുകള്‍ക്ക് ഇനി പണം ഈടാക്കും

സ്വന്തം ലേഖകന്‍Friday, June 22, 2018 12:55 pm

മസ്‌കത്ത്: തലസ്ഥാന നഗരിയിലും നഗരത്തിന് പുറത്തും കെട്ടിടങ്ങളോട് ചേര്‍ന്ന് നിര്‍മിക്കുന്ന പാര്‍ക്കിങ് ഷെഡുകള്‍ക്ക് പണം ഈടാക്കാന്‍ നീക്കം. ഇതു സംബന്ധിച്ച് മന്ത്രാലയം ഉത്തരവ് മസ്‌കത്ത് നഗരസഭക്ക് ലഭിച്ചു. 60 റിയാലാണ് ഓരോ ഷെഡുകള്‍ക്ക് അടയ്‌ക്കേണ്ടതെന്ന് നഗരസഭ അറിയിച്ചു. ഒറ്റ തവണയാണ് ഈ തുക നല്‍കേണ്ടത്. നിയമം ലംഘിച്ചാല്‍ 100 റിയാല്‍ പിഴ ഈടാക്കും. ഷെഡുകള്‍ പൊളിച്ച് നീക്കുമെന്നും നഗരസഭ അറിയിച്ചു.

പുതിയ ഷെഡുകള്‍ക്ക് മുന്‍കൂര്‍ അനുമതി തേടണം. കെട്ടിട ഉടമകളുടെ കൈവശമുള്ള സ്ഥലത്താണെങ്കിലും ഷെഡ് നിര്‍മിക്കാന്‍ അനുമതി വേണം. അതേസമയം, പ്രധാന റോഡുകളോട് ചേര്‍ന്നുള്ളതോ രണ്ട് വരിപ്പാതയ്ക്ക് സമീപത്തുള്ളതോ ആയ താമസ കെട്ടിടങ്ങള്‍ക്ക് ഷെഡുകള്‍ നിര്‍മിക്കാന്‍ ഇനി മുതല്‍ അനുമതി നല്‍കില്ലെന്നും മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x