
ഒമാന്‍: ജിസിസി രാഷ്ട്രങ്ങളിലെ താമസക്കാരുടെ വിസാ നിരക്കില്‍ വര്‍ധനവ് വരുത്തിയിട്ടില്ലെന്ന് ഒമാന്‍ ടൂറിസം മന്ത്രാലയം. വിസാ ഫീസിലെ വര്‍ധനവ് സഞ്ചാരികളുടെ വരവിനെ ബാധിച്ചതായുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു ടൂറിസം മന്ത്രാലയം. കഴിഞ്ഞ വര്‍ഷം ആദ്യ രണ്ട് മാസങ്ങളില്‍ ഒമാനിലെത്തിയ സഞ്ചാരികളുടെ എണ്ണം 64,690 ആയിരുന്നത് ഈ വര്‍ഷം 71,701 ആയി ഉയര്‍ന്നതായി വിനോദ സഞ്ചാര മന്ത്രാലയം റിപ്പോര്‍ട്ടില്‍ അറിയിച്ചു. സഞ്ചാരികളുടെ എണ്ണത്തില്‍ 10.8 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്.
ത്രിനക്ഷത്രം മുതല്‍ പഞ്ചനക്ഷത്രം വരെയുള്ള ഹോട്ടലുകളില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 132,759 അതിഥികളെത്തി. മുന്‍ വര്‍ഷത്തേതില്‍ നിന്ന് 11.6 ശതമാനത്തിന്റെ വര്‍ധനവാണ് അതിഥികളിലുണ്ടായത്. നക്ഷത്ര ഹോട്ടലുകളുടെ വരുമാനത്തിലാകട്ടെ 11.4 ശതമാനത്തിന്റെ വര്‍ധനവുമുണ്ടായി. മസ്‌കത്ത് വിമാനത്താവളത്തില്‍ ഇക്കാലളവില്‍ എത്തിയത് 1,144,617 ലക്ഷം രാജ്യാന്തര യാത്രക്കാരാണ്. 2009 മുതല്‍ 2017 അവസാനം വരെ ഒമാനിലെത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ ശരാശരി 6.6 ശതമാനത്തിന്റെ വീതം വര്‍ധനവാണ് ഉണ്ടായതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.