
സലാല: ഇന്ത്യന്‍ സ്കൂള്‍ സലാലയില്‍ പുതിയ അഡ്മിഷന് എടുക്കുന്നവരില്‍ നിന്ന് അമ്പത് റിയാല്‍ വീതം ഈടാക്കുമെന്ന് അധികൃതര്‍. സ്കൂള്‍ വികസന ഫണ്ടിലേക്കാണ് അമ്പത് റിയാല്‍ വീതം ഈടാക്കുന്നത്. അധിക ഫീസിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് 100 റിയാല്‍ എന്നത് അമ്പത് റിയാല്‍ ആക്കുകയായിരുന്നു.
പുതുതായി അഡ്മിഷന് എടുക്കുന്നവരില്‍ നിന്ന് അമ്പത് റിയാല്‍ ഈ ഇനത്തില്‍ ഈടാക്കുമെന്നും അഡ്മിഷന് എടുത്ത മുന്നൂറ് പേരില്‍ 40 പേര് തുക അടച്ചതായി ഇവര്‍ പറഞ്ഞു. ബാക്കിയുള്ളവര്‍ക്ക് ഉടനെ ബില്ല് കൊടുക്കും. ഒരു ഗഡുവായി അടക്കാന്‍ കഴിയാത്തവര്‍ക്ക് മൂന്നും നാലും തവണകളായി അടക്കുന്നതിന് അനുവദിക്കും. നിലവില്‍ പഠിച്ച് കൊണ്ടിരിക്കുന്നവരില് നിന്ന് വികസന ഫണ്ടിലേക്ക് തുക ഈടാക്കില്ലെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.