Currency

സലാല ഇന്ത്യന്‍ സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം

സ്വന്തം ലേഖകന്‍Tuesday, April 3, 2018 2:31 pm

സലാല: സലാല ഇന്ത്യന്‍ സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായി. യു.കെ.ജി ഒഴികെ മുഴുവന്‍ ക്ലാസുകളിലെയും അധ്യയനം ഏപ്രില്‍ മൂന്നിന് ആരംഭിച്ചു. യു.കെ.ജി ക്ലാസുകള്‍ ഏപ്രില്‍ നാലിനാണ് ആരംഭിക്കുക. പുതിയ അഡ്മിഷന്‍ കാരില്‍ നിന്ന് ഈടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഇന്‍ഫ്രാ സ്ട്രക്ചര്‍ ഫീസ് ഈടാക്കാതെയാണ് അധ്യയനം ആരംഭിച്ചിട്ടുള്ളത്. ഇത് ഒഴിവാക്കിയോ എന്ന കാര്യം ഉത്തരവാദിത്തപ്പെട്ടവര്‍ സ്ഥിരീകരിക്കുന്നുമില്ല.

പരീക്ഷയ്ക്കുശേഷം രണ്ടാഴ്ചത്തെ അവധി കഴിഞ്ഞാണ് ഇന്ന് സ്‌കൂള്‍ തുറന്നത്. പുതിയ ക്ലാസുകളിലേക്ക് കുട്ടികളെ സ്വീകരിക്കുന്നതിന് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ഡോ:ഡെബാഷിഷിന്റെ യും പ്രിന്‍സിപ്പല്‍ ടി.ആര്‍.ബ്രൗണിന്റെയും നേത്രത്വത്തില്‍ വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x