Currency

അനുമതിയില്ലാതെ വീടിന് പെയ്ന്റ് അടിക്കുന്നതും അറ്റകുറ്റ പണികള്‍ നടത്തുന്നതും നിയമലംഘനം; 300 റിയാല്‍ വരെ പിഴ

സ്വന്തം ലേഖകന്‍Sunday, February 11, 2018 12:47 pm

മസ്‌കത്ത്: അനുമതിയില്ലാതെ വീടിന് പെയ്ന്റ് അടിക്കുന്നവതും വീടുക്കള്‍ക്ക് അറ്റകുറ്റ പണികള്‍ നടത്തുന്നതും നിയമലംഘനം. അനുമതിയില്ലാതെ വീടുകളില്‍ ഇത്തരം മാറ്റങ്ങള്‍ വരുത്തുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ മസ്‌കത്ത് നഗരസഭ തീരുമാനം. നിയമലംഘകര്‍ക്ക് നൂറ് റിയാല്‍ മുതല്‍ മുന്നൂറ് റിയാല്‍ വരെ പിഴ ചുമത്തുമെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു.

കെട്ടിടത്തിന്റെ നിറം അനുമതിയില്ലാതെ മാറ്റുക, വീടിന്റെ മേല്‍ക്കൂരയില്‍ ഷീറ്റിടുകയോ തണല്‍ കുട സ്ഥാപിക്കുകയോ ചെയ്യുക, പെര്‍മിറ്റില്ലാതെ വീടിനോട് അനുബന്ധമായി മുറികളും മറ്റും നിര്‍മ്മിക്കുക, താല്‍ക്കാലിക നിര്‍മ്മിതികള്‍ സ്ഥാപിക്കുക, പുറത്തെ പാര്‍ക്കിങ് കേന്ദ്രം മാനദണ്ഡങ്ങള്‍ പാലിക്കുന്നത് അല്ലാതിരിക്കുക, വീടുകളുടെ പതിവ് അറ്റകുറ്റപ്പണി നടത്താതിരിക്കുക എന്നിവയാണ് നിയമലംഘനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x