Currency

മസ്‌കത്ത് രാജ്യാന്തര പുസ്തകമേള 21 മുതല്‍

സ്വന്തം ലേഖകന്‍Saturday, February 10, 2018 11:42 am

മസ്‌കത്ത്: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ പുസ്തക മേളകളില്‍ ഒന്നായ മസ്‌കത്ത് രാജ്യാന്തര പുസ്തക മേളയുടെ 23ാം എഡിഷന്‍ ഫെബ്രുവരി 21ന് ആരംഭിക്കും. ഒമാന്‍ രാജ്യാന്തര കണ്‍വന്‍ഷന്‍ സെന്ററില്‍ മാര്‍ച്ച് മൂന്നു വരെയാണ് പുസ്തക മേള നടക്കുന്നത്. മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.

പ്രസാധകരും വിതരണ സ്ഥാപനങ്ങളും റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മലയാളി പ്രസാധകരും രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. മലയാളം, അറബി, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിലുള്ള പുസ്തകങ്ങള്‍ ഇത്തവണയും മേളയിലുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ചരിത്രം, സാഹിത്യം, കഥ സമാഹാരങ്ങള്‍, കവിതാ സമാഹാരം, സംസ്‌കാരം, മതം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള പുസ്തകങ്ങള്‍ കൊണ്ട് സമ്പന്നമാകും പുസ്തക മേള. എഴുത്തുകാരും സാഹിത്യകാരന്‍മാരും പങ്കെടുക്കുന്ന ചര്‍ച്ചകളും മേളയുടെ ഭാഗമായുണ്ടാകും.

പുസ്തക മേളയുടെ ഒരുക്കങ്ങള്‍ മന്ത്രി അബ്ദുല്‍ മുനീം ബിന്‍ മന്‍സൂര്‍ അല്‍ ഹസനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. സന്ദര്‍ശകര്‍ വര്‍ധിച്ചതോടെ കഴിഞ്ഞ വര്‍ഷം മുതലാണ് ഒമാന്‍ കണ്‍വന്‍ഷന്‍ ആന്റ് എക്സിബിഷന്‍ സെന്ററിലേക്ക് പുസ്തക മേളയുടെ വേദി മാറ്റിയത്. വിശാലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പുസ്തക പ്രേമികളുടെ ഒഴുക്ക് അനുഭവപ്പെട്ടിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x