Currency

വീടുകളില്‍ നടത്തുന്ന സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ നിയമവിരുദ്ധം

സ്വന്തം ലേഖകന്‍Thursday, February 15, 2018 6:44 pm

ഒമാന്‍: വീടുകളിലും താമസസ്ഥലങ്ങളിലും നടത്തി വരുന്ന സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ നിയമവിരുദ്ധമെന്ന് ഒമാന്‍. അനധികൃത ട്യൂഷന്‍ കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാരിന്റെ വിലക്കിനെ കുറിച്ച് അറിയാതെ ഇന്ത്യന്‍ സ്‌കൂളുകളിലെ അധ്യാപകരടക്കം നിരവധി പേര്‍ അനധികൃത ട്യൂഷന്‍ സെന്ററുകള്‍ നടത്തുന്നുണ്ട്.

താമസ ഇടങ്ങളില്‍ എല്ലാ സംവിധാനത്തോടെയും ക്ലാസ് മുറികള്‍ ഒരുക്കിയാണ് പലരും ട്യൂഷന്‍ നടത്തുന്നത്. ഇന്ത്യന്‍ സ്‌കൂളുകള്‍ നല്‍കി വരുന്ന കുറഞ്ഞ ശമ്പളത്തെ മറികടക്കാന്‍ താമസ ഇടങ്ങളില്‍ ചെറിയ തോതില്‍ ട്യൂഷന്‍ നടത്തുന്ന അധ്യാപകരും നിരവധിയാണ്. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളാണ് കൂടുതല്‍ ഫീസ് നല്‍കി ട്യൂഷന് പോകുന്നത്.

എന്നാല്‍ സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങള്‍ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ അനിവാര്യമാണെന്നും കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാ കുട്ടികളെയും വ്യക്തിപരമായി അധ്യാപകര്‍ക്ക് ശ്രദ്ധിക്കാന്‍ കഴിയില്ലെന്നുമാണ് ട്യൂഷന്‍ അധ്യാപകര്‍ പറയുന്നത്. ഇത്തരം ട്യൂട്ടര്‍മാര്‍ക്ക് ലൈസന്‍സുകള്‍ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. അതേസമയം അധികൃതര്‍ ശക്തമായ നടപടിയുമായി മുന്നോട്ടുപോകന്നുതോടെ അനധികൃത ട്യൂഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടേണ്ടി വരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x