
മസ്‌കത്ത്: സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കാന്‍ വിദേശിരക്ഷാകര്‍ത്താക്കള്‍ അമ്പത് റിയാല്‍ ഫീസ് അടക്കണം. വിദ്യാഭ്യാസമന്ത്രി മദീഹ ബിന്‍ത് അഹ്മദ് ബിന്‍ നാസര്‍ അല്‍ ശൈബാനിയ ഒപ്പുവെച്ച ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം വിദ്യാഭ്യാസമന്ത്രാലയം പുറത്തിറക്കി. ഉത്തരവില്‍ വിദ്യാഭ്യാസ മന്ത്രാലയം വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സേവനത്തിനാണ് ഫീസ് ചുമത്തുന്നതെന്ന് പ്രതിപാദിക്കുന്നു.
മൂന്ന് വിഭാഗങ്ങളിലായുള്ള 38 സേവനങ്ങളുടെ ഫീസ് നിരക്കിലാണ് മാറ്റമുണ്ടായത്. ഇതില്‍ 17 എണ്ണം പഴയ ഉത്തരവിലുള്ളതാണ്. വിദേശി വിദ്യാര്‍ഥികള്‍ക്ക് പബ്ലിക് സ്‌കൂളുകളില്‍ നല്‍കുന്ന സേവനത്തിന് നൂറ് റിയാല്‍ ഫീസ് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.