മത്ര സൂഖിലെ കടകള്‍ക്കുള്ളിലും പുറത്തും കാമറ സ്ഥാപിക്കാന്‍ നിര്‍ദേശം നല്കി. മസ്കത്ത് നഗരസഭ അധികൃതരാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. മോഷണം പോലുള്ള കുറ്റകൃത്യങ്ങള്‍ തടയാനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം.
ഒമാനില്‍ ശിക്ഷാനിയമം പരിഷ്കരിച്ച് സുല്‍ത്താന്റെ ഉത്തരവ് ഇപുറത്തിറങ്ങി. ഗസറ്റില്‍ ഉത്തരവ് പ്രസിദ്ധീകരിക്കുന്ന ദിവസം മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. പുതിയ നിയമപ്രകാരം ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വില്പന നടത്തുന്ന വ്യക്തികളും സ്ഥാപനങ്ങളും പത്ത് വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടി വരും.
പ്രദര്‍ശനം 16ാം തീയതി വരെ ഒമാനിലെ വിവിധ നഗരങ്ങളില്‍ നടക്കും. ശനിയാഴ്ച സലാല ഹംദാന്‍ പ്ലാസ ഹോട്ടലിലും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ റൂവി ഹഫാ ഹൗസിലും പ്രദര്‍ശനം നടക്കും. ചൊവ്വാഴ്ച സൊഹാര്‍ ബീച്ച് ഹോട്ടലിലാണ് പ്രദര്‍ശനം.
ത്വാഖ-മിര്‍ബാത്ത് റോഡിന്റെ ഒരു ഭാഗം ഗതാഗതത്തിനായി തുറന്നു. ദോഫാര്‍ ഗവര്‍ണറേറ്റിലെ സുപ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഒന്നാണ് ത്വാഖ-മിര്‍ബാത്ത് റോഡ്.
മസ്കത്ത്- കോഴിക്കോട് സര്‍വീസ് താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് തീരുമാനിച്ചു. കോഴിക്കോട് വിമാനത്താവളത്തില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തുന്നത്.
സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിനായി കൂടുതല്‍ സൂചനാ ബോര്‍ഡുകളും പൊതു ടോയ്ലറ്റുകളും സ്ഥാപിക്കാനാണ് പദ്ധതി. ഇതോടൊപ്പം, ഇന്ററാക്ടീവ് മാപ്പ് കൂടി സ്ഥാപിക്കാനും പദ്ധതിയുണ്ട്.
ഒമാനിലെ ഏറ്റവും വലിയ ഉത്സവ മേളയിലേക്ക് ദിവസങ്ങള്‍ മാത്രം ബാക്കി. മസ്കത്ത് ഫെസ്റ്റിവലിനായി നാടും നഗരവും ഒരുങ്ങിത്തുടങ്ങി. ജനുവരി 18 മുതല്‍ ഫെബ്രുവരി 10 വരെയാണ് മസ്കത്ത് ഫെസ്റ്റ്. 24 ദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ സാംസ്കാരിക പരിപാടികളും രാജ്യത്തെ പരമ്പരാഗത കലാരൂപങ്ങളും അരങ്ങേറും.
ഒമാനില്‍ കഴിഞ്ഞമാസം പണപ്പെരുപ്പം വര്‍ധിച്ചു. 2016 ഡിസംബറിനെ അപേക്ഷിച്ച് പണപ്പെരുപ്പം 1.7 ശതമാനം കൂടുതലായിരുന്നു 2017ലെ പണപ്പെരുപ്പം. നാഷനല്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍സ് സെന്റര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2017 നവംബറിനെക്കാള്‍ .07 ശതമാനം കൂടുതലായിരുന്നു ഡിസംബറിലെ പണപ്പെരുപ്പം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തൊഴില്‍ നിയമലംഘനത്തിന് 401 വിദേശികള്‍ അറസ്റ്റിലായി. ഒരാഴ്ചക്കിടെ മാനവവിഭവ ശേഷി മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇത്രയും പേര് പിടിക്കപ്പെട്ടത്.
പ്രവാസി തൊഴിലാളികള്‍ക്ക് ഇ- സര്‍വീസ് സൗകര്യമാണ് മന്ത്രാലയം ലഭ്യമാക്കുന്നത്. എന്നാല്‍, തൊഴില്‍ ഉടമക്ക് മാത്രമാണ് കമ്പനി മാറ്റത്തിന് അവസരം ഒരുക്കാന്‍ സാധിക്കുക. രാജ്യത്ത് നിന്ന് പുറത്തുകടക്കാതെ തന്നെ ജോലി മാറുന്നതിനും ഇതിലൂടെ അവസരമൊരുങ്ങും.