മത്ര സൂഖിലെ കടകള്‍ക്കുള്ളിലും പുറത്തും കാമറ സ്ഥാപിക്കാന്‍ നിര്‍ദേശം. മസ്കത്ത് നഗരസഭ അധികൃതരാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം സൂഖില്‍ കടകള്‍ കയറി പരിശോധിച്ച ഉദ്യോഗസ്ഥര്‍ കാമറ സ്ഥാപിക്കാത്തവരോട് എത്രയും പെട്ടെന്ന് കാമറകള്‍ ഘടിപ്പിക്കാന്‍ ആവശ്യപ്പെട്ടു.
ഇന്ത്യ ഉള്‍പ്പെടെ ആറു രാജ്യങ്ങളിലേക്ക് അടുത്ത വേനല്‍ക്കാലത്തോടെ സര്‍വിസ് ആരംഭിക്കാന്‍ ഒമാനിന്റെ ആദ്യ ബജറ്റ് വിമാനക്കമ്പനിയായ സലാം എയറിന് പദ്ധതി. ഇന്ത്യക്ക് പുറമെ ഇറാന്, സുഡാന്, നേപ്പാള്‍, കുവൈത്ത്, ബംഗ്ലാദേശ് രാജ്യങ്ങളിലേക്കാണ് സര്‍വിസ് നടത്തുക.
ഒമാന്റെയും യു.എ.ഇയുടെയും വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാന സര്‍വിസുകള്‍ റദ്ദാക്കുകയും വിമാനങ്ങള്‍ വൈകുകയും ചെയ്തു. ചൊവ്വാഴ്ച മസ്കത്തില്‍നിന്ന് ഷാര്‍ജയിലേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന ഫ്ലൈ ദുബായ് വിമാനം എഫ്.ഇസഡ് 132 മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് സര്‍വീസ് റദ്ദാക്കി.
കയറ്റുമതി ചെയ്യുന്ന ഉല്പന്നങ്ങള്ക്ക് വാറ്റ് പൂജ്യം ശതമാനമായിരിക്കും. ഇതാണ് വില വര്‍ധിക്കാതിരിക്കാന്‍ കാരണം. എന്നാല്‍, ഒമാന്‍ വാറ്റ് നടപ്പാക്കുന്നതോടെ ഉല്പന്നങ്ങള് ഇറക്കുമതി ചെയ്യാന്‍ നികുതി നല്‍കേണ്ടി വരും. അപ്പോഴും ഒമാനിലുള്ള അഞ്ച് ശതമാനം നികുതി മാത്രമായിരിക്കും മറ്റു ജി.സി.സി രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങള്ക്കും എന്നതിനാല്‍ വിലയില്‍ മാറ്റമുണ്ടാകില്ല.
പുതിയ മസ്കത്ത് വിമാനത്താവളത്തില്‍ നിന്ന് ആദ്യ യാത്രാവിമാനം പരീക്ഷണ പറക്കല്‍ നടത്തി. ഒമാന്‍ എയറിന്റെ ഡബ്ല്യു.വൈ 2001 വിമാനമാണ് പറന്നത്. ശനിയാഴ്ച രാവിലെ 11.15നാണ് വിമാനത്താവളത്തില്‍ പരീക്ഷണ പറക്കലിനായ് വിമാനം ഉയര്‍ന്നത്.
മസ്കത്ത് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ടൂര്‍ ഓഫ് ഒമാന്‍ സൈക്ലിംഗ് മത്സരം ഫെബ്രുവരി 13ന് ആരംഭിക്കും. ആറ് ദിവസങ്ങളില്‍ ഒമാന്റെ വിവിധ മേഖലകളിലാണ് മത്സരം അരങ്ങേറുക. ഫെബ്രുവരി 18ന് അവസാനിക്കും. ഒമ്പതാം എഡിഷനാണ് ഇത്തവണ നടക്കുന്നത്.
ഒമാനും ഇന്ത്യക്കും ഇടയിലും ഒമാനും ജി.സി.സി രാജ്യങ്ങള്‍ക്കും ഇടയിലുമുള്ള യാത്രയ്ക്കാണ് പാസ് ഉപയോഗിക്കാവുന്നത്. പാസ് ഉപയോഗത്തിലൂടെ യാത്രാചെലവില്‍ 50 ശതമാനം വരെ ലാഭിക്കാമെന്ന് ഒമാന്‍ എയര്‍ അധികൃതര്‍ വ്യക്തമാക്കി.
ഭാവിയില്‍ വെള്ളപ്പൊക്കം കാരണമായുണ്ടാവുന്ന നാശനഷ്ടങ്ങള്‍ കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയാറാക്കുന്നത്. മിഡിലീസ്റ്റില്‍ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനം കാരണം ഭാവിയില്‍ വെള്ളപ്പൊക്ക ഭീഷണി വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ദുകമില്‍നിന്ന് 320 കിലോമീറ്റര്‍ അകലെ അറബിക്കടലിലാണ് ഭൂമികുലുക്കമുണ്ടായതെന്ന് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 11.44ഓടെയാണ് റിക്ടര്‍ സ്കെയിലില്‍ 4.9 രേഖപ്പെടുത്തിയ ഭൂമികുലുക്കമുണ്ടായത്.
10 വര്‍ഷം കൊണ്ടാണ് ഇത്രയും വര്‍ധന. കഴിഞ്ഞ അഞ്ചുവര്‍ഷമായി മേഖലയിലെ മൊത്തം ജീവനക്കാര്‍ പ്രതിവര്‍ഷം 6.8 ശതമാനം വര്‍ധിക്കുന്നുണ്ട്. അതേസമയം ഒമാനി ജീവനക്കാരുടെ പ്രതിവര്‍ഷ വര്‍ധന 12.2 ശതമാനമാണ്. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.