Currency

മസ്‌കത്ത് ഫെസ്റ്റിവലിനായി നാടും നഗരവും ഒരുങ്ങിത്തുടങ്ങി

സ്വന്തം ലേഖകന്‍Thursday, January 11, 2018 1:38 pm

മസ്‌കത്ത്: ഒമാനിലെ ഏറ്റവും വലിയ ഉത്സവ മേളയിലേക്ക് ദിവസങ്ങള്‍ മാത്രം ബാക്കി. മസ്‌കത്ത് ഫെസ്റ്റിവലിനായി നാടും നഗരവും ഒരുങ്ങിത്തുടങ്ങി. ജനുവരി 18 മുതല്‍ ഫെബ്രുവരി 10 വരെയാണ് മസ്‌കത്ത് ഫെസ്റ്റ്. 24 ദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ സാംസ്‌കാരിക പരിപാടികളും രാജ്യത്തെ പരമ്പരാഗത കലാരൂപങ്ങളും അരങ്ങേറും. വ്യത്യസ്തമായ പരിപാടികളും പദ്ധതികളും ആവിഷ്‌കരിക്കരിച്ച് ഫെസ്റ്റിവല്‍ വന്‍ വിജയമാക്കാനുള്ള ശ്രമത്തിലാണ് മസ്‌കത്ത് നഗരസഭ.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറെ ജനശ്രദ്ധ നേടിയ ജുറാസിക് പാര്‍ക്ക് ഇത്തവണ ആകര്‍ഷണീയമായ പുതിയ രൂപത്തില്‍ അവതരിപ്പിക്കുമെന്ന് നഗരസഭാ വക്താവ് പറഞ്ഞു. ചലിക്കുന്ന ദിനോസറുകള്‍ ഏവരെയും അത്ഭുതപ്പെടുത്തുന്നവയാകും. ഈ വര്‍ഷത്തെ ഫെസ്റ്റിവലില്‍ ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നഗരസഭ വക്താക്കള്‍ അറിയിച്ചു. അല്‍ ആമിറാത്ത് പാര്‍ക്കിലും നസീം ഗാര്‍ഡനിലുമാണ് പ്രധാന പരിപാടികള്‍ നടക്കുന്നത്. ഇവിടങ്ങളില്‍ ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഗവേഷണാര്‍ഥവും രാജ്യത്തെത്തുന്ന ടൂറിസ്റ്റുകളെ ലക്ഷ്യംവെച്ച് നിരവധി പരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്. രാജ്യത്തെ വിദേശികള്‍ക്കായും പരിപാടികള്‍ സംഘടിപ്പിച്ചേക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x