Currency

മസ്‌കത്ത്- കോഴിക്കോട് സര്‍വീസ് ഇന്‍ഡിഗോ നിര്‍ത്തുന്നു

സ്വന്തം ലേഖകന്‍Friday, January 12, 2018 7:09 am

മസ്‌കത്ത്: മസ്‌കത്ത്- കോഴിക്കോട് സര്‍വീസ് താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് തീരുമാനിച്ചു. കോഴിക്കോട് വിമാനത്താവളത്തില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തുന്നത്. 2018 മാര്‍ച്ച് 25 മുതല്‍ ജൂണ്‍ 15 വരെയുള്ള സര്‍വീസുകള്‍ ഉപേക്ഷിക്കുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചത്.

മൂന്ന് മാസത്തോളം സര്‍വീസ് ഇല്ലാതാകുന്നത് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കും. എന്നാല്‍, നിര്‍ത്തിവെക്കുന്ന സര്‍വീസിന് പകരം മസ്‌കത്ത് തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x