Currency

ത്വാഖ- മിര്‍ബാത്ത് റോഡിന്റെ 36 കിലോമീറ്റര്‍ ഭാഗം ഗതാഗതത്തിനായി തുറന്നു

സ്വന്തം ലേഖകന്‍Friday, January 12, 2018 8:22 am

മസ്‌കത്ത്: ത്വാഖ-മിര്‍ബാത്ത് റോഡിന്റെ ഒരു ഭാഗം ഗതാഗതത്തിനായി തുറന്നു. ദോഫാര്‍ ഗവര്‍ണറേറ്റിലെ സുപ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഒന്നാണ് ത്വാഖ-മിര്‍ബാത്ത് റോഡ്. ത്വാഖ-മിര്‍ബാത്ത് ഇരട്ടപ്പാത പദ്ധതിയുടെ 36 കിലോമീറ്റര്‍ ഭാഗം ഗതാഗതത്തിനായി തുറന്നതായി ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു.

മൂന്ന് ഫ്‌ലൈഓവറുകള്‍, കാറുകള്‍ക്കായുള്ള മൂന്നു ടണലുകള്‍, മൃഗങ്ങള്‍ക്ക് റോഡ് മുറിച്ചു കടക്കുന്നതിനുള്ള 11 ടണലുകള്‍, രണ്ട് റൗണ്ട് എബൗട്ടുകള്‍, 150 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഖോര്‍-റോരി പാലം എന്നിവയും ഈ 36 കിലോമീറ്ററിന്റെ ഭാഗമായുണ്ട്.

22 കിലോമീറ്റര്‍ ഭാഗത്ത് സര്‍വിസ് റോഡും നിര്‍മിച്ചിട്ടുണ്ട്. ഇതിനൊപ്പം സുഗമവും സുരക്ഷിതവുമായ ഗതാഗതം ഉറപ്പാക്കുന്നതിനായി ഗതാഗത നിര്‍ദേശങ്ങള്‍ സംബന്ധിച്ച ബോര്‍ഡുകളും സ്ഥാപിച്ചിട്ടുമുണ്ട്. മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള കാര്യക്ഷമമായ ഡ്രെയിനേജ് സൗകര്യങ്ങളും റോഡിനോട് ചേര്‍ന്ന് നിര്‍മിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x