Currency

ഒമാനില്‍ ഭൂമികുലുക്കം

സ്വന്തം ലേഖകന്‍Wednesday, December 20, 2017 3:35 pm

മസ്‌കത്ത്: ഒമാനില്‍ ചൊവ്വാഴ്ച ഭൂമികുലുക്കമുണ്ടായി. ദുകമില്‍നിന്ന് 320 കിലോമീറ്റര്‍ അകലെ അറബിക്കടലിലാണ് ഭൂമികുലുക്കമുണ്ടായതെന്ന് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 11.44ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.9 രേഖപ്പെടുത്തിയ ഭൂമികുലുക്കമുണ്ടായത്.

ഫെബ്രുവരി 18ന് അല്‍ ഹലാനിയത് ഐലന്‍ഡില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ ഭൂമികുലുക്കമുണ്ടായിരുന്നു. അന്ന് റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രതയാണ് രേഖപ്പെടുത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x