Currency

ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഒമാനി ജീവനക്കാരുടെ എണ്ണത്തില്‍ 36.8% വര്‍ധന

സ്വന്തം ലേഖകന്‍Wednesday, December 20, 2017 3:19 pm

മസ്‌കത്ത്: രാജ്യത്തെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഒമാനി ജീവനക്കാരുടെ എണ്ണത്തില്‍ 36.8 ശതമാനത്തിന്റെ വര്‍ധന. 10 വര്‍ഷം കൊണ്ടാണ് ഇത്രയും വര്‍ധന. കഴിഞ്ഞ അഞ്ചുവര്‍ഷമായി മേഖലയിലെ മൊത്തം ജീവനക്കാര്‍ പ്രതിവര്‍ഷം 6.8 ശതമാനം വര്‍ധിക്കുന്നുണ്ട്. അതേസമയം ഒമാനി ജീവനക്കാരുടെ പ്രതിവര്‍ഷ വര്‍ധന 12.2 ശതമാനമാണ്. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

2015ല്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ മൊത്തം 11,054 പേരാണ് ഉണ്ടായിരുന്നത്. 2016ല്‍ ഇത് 12,441 ആയി ഉയര്‍ന്നു. 3,639 ഒമാനികളും 8,802 വിദേശികളുമാണുള്ളത്. അതേസമയം ത്രീസ്റ്റാര്‍ ഹോട്ടലുകളില്‍ ജോലിചെയ്യുന്ന ഒമാനികളുടെ എണ്ണം 5.6 ശതമാനം കുറഞ്ഞു.

രാജ്യത്ത് ഹോസ്പിറ്റാലിറ്റി മേഖലയിലെ ജോലിക്കാരില്‍ 51.2 ശതമാനവും മസ്‌കത്ത് ഗവര്‍ണറേറ്റ് കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. 15 ശതമാനം ദോഫാറില്‍ ജോലിചെയ്യുന്നു. മറ്റെല്ലാ ഗവര്‍ണറേറ്റുകളിലും ശരാശരി 3.8 ശതമാനം പേര്‍ ജോലി ചെയ്യുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x