Currency

പുതിയ മസ്‌കത്ത് വിമാനത്താവളത്തില്‍ നിന്ന് ആദ്യ യാത്രാവിമാനം പരീക്ഷണ പറക്കല്‍ നടത്തി

സ്വന്തം ലേഖകന്‍Monday, December 25, 2017 9:13 am

 

മസ്‌കത്ത്: പുതിയ മസ്‌കത്ത് വിമാനത്താവളത്തില്‍ നിന്ന് ആദ്യ യാത്രാവിമാനം പരീക്ഷണ പറക്കല്‍ നടത്തി. ഒമാന്‍ എയറിന്റെ ഡബ്ല്യു.വൈ 2001 വിമാനമാണ് പറന്നത്. ശനിയാഴ്ച രാവിലെ 11.15നാണ് വിമാനത്താവളത്തില്‍ പരീക്ഷണ പറക്കലിനായ് വിമാനം ഉയര്‍ന്നത്. പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നതിന് മുന്നോടിയായി വിമാനത്താവളത്തിലെ സജ്ജീകരണങ്ങളുടെ പ്രവര്‍ത്തനക്ഷമത വിലയിരുത്തുന്നതിന്റെ ഭാഗമായാണ് പരീക്ഷണ പറക്കല്‍ സംഘടിപ്പിച്ചത്.

പുതിയ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയിലെ പ്രധാനപ്പെട്ട ഘട്ടമായിരുന്നു പരീക്ഷണപ്പറക്കലെന്നും വിമാനത്താവളത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും യാത്രക്കാര്‍ക്കുള്ള സേവനങ്ങളും മികച്ചതാക്കാന്‍ ഇത് സഹായകമാകുമെന്നും ഒമാന്‍ ഗതാഗത വാര്‍ത്താവിതരണ മന്ത്രാലയം പ്രസതാവനയില്‍ അറിയിച്ചു. വരും ദിനങ്ങളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ സംഘടിപ്പിക്കും.

ഓട്ടോമാറ്റിക് ഗൈഡന്‍സ് സംവിധാനം, ഇന്ധനപമ്പുകള്‍, കൂളിങ് എയര്‍കണ്ടീഷനിങ് സംവിധാനങ്ങള്‍ എന്നിവയുടെയെല്ലാം കാര്യക്ഷമത പരീക്ഷണങ്ങളിലൂടെ വിലയിരുത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. പത്തിലധികം സംവിധാനങ്ങളിലായി ഇതുവരെ 22 പരീക്ഷണങ്ങള്‍ വിമാനത്താവളത്തില്‍ നടത്തിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x