എസ്.ക്യു.യു റൗണ്ട് എബൗട്ടില്‍നിന്ന് ആരംഭിച്ച് എക്സ്പ്രസ്വേയുടെ 12ാം നമ്പര്‍ ജങ്ഷനില്‍ അവസാനിക്കുന്നതാണ് പുതിയ റോഡ്. മൊത്തം 3.2 കിലോമീറ്ററാണ് റോഡിന്റെ ദൈര്‍ഘ്യം. ഓരോ വശത്തേക്കുമായി മൂന്ന് വരി വീതമാണ് റോഡ് ഉള്ളത്.
ദേശീയദിനത്തില്‍ സീബ് വിലായത്തിലെ സ്പെഷല്‍ പൊലീസ് ടാസ്ക്ഫോഴ്സ് ആസ്ഥാനത്ത് നടക്കുന്ന മിലിട്ടറി പരേഡിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. പരേഡിനെത്തുന്ന വാഹനങ്ങളുടെ സുഗമ ഗതാഗതത്തിനായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പാര്‍ക്കിങിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഖസബിലും സുവൈഖിലുമാണ് പുതിയ ആശുപത്രികള്‍ ആരംഭിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരുലക്ഷം സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിക്കുന്ന പുതിയ ഖസബ് ആശുപത്രിയില്‍ 150 കിടക്കകള്‍ ഉണ്ടാകും.
ദേശീയദിനത്തിന് ഒമാന്‍ എയറില്‍ യാത്ര ചെയ്യുന്ന നവംബര്‍ 18 ജന്മദിനമായി ഉള്ളവര്‍ക്കാണ് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് ഒമാന്‍ എയര്‍ അറിയിച്ചിരിക്കുന്നത്. മസ്കത്ത് വിമാനത്താവളത്തിലെ ബിസിനസ് ക്ലാസ് ലോഞ്ച് ഇവര്‍ക്ക് സൗജന്യമായി ഉപയോഗിക്കാം.
68 രാജ്യങ്ങളിലെ പൗരന്മാര്ക്ക് ഒരു വര്‍ഷം കാലാവധിയുള്ള വിനോദസഞ്ചാര വിസയാണ് അനുവദിച്ചിരിക്കുന്നത്. ഈ വിസയില്‍ ഒമാനിലെത്തുന്നവര്‍ക്ക് ഒരു തവണ ഒരു മാസം എന്ന കണക്കില്‍ രാജ്യത്ത് തങ്ങാനാകും.
നവംബര്‍ 18 വരെ ബുക്ക് ചെയ്യുന്ന ഇക്കോണമി ക്ലാസ്, ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ക്ക് 47 ശതമാനം വരെ ഇളവാണ് പ്രഖ്യാപിച്ചത്. ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് നവംബര്‍ 21 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ യാത്ര ചെയ്യാം.
കുറഞ്ഞ വരുമാനക്കാരായ സ്വദേശികള്‍ക്ക് ഇന്ധനവില വര്‍ധനവില്‍നിന്ന് സംരക്ഷണം നല്‍കും. ഇതിനായി 100 ദശലക്ഷം റിയാല്‍ നീക്കിവെക്കുമെന്ന് മന്ത്രിസഭാ കൗണ്‍സില്‍ അറിയിച്ചു. അടുത്ത വര്‍ഷത്തെ ബജറ്റില്‍ ഈ തുക ഉള്‍പ്പെടുത്തും.
ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയറില്‍ അധിക ലഗേജ് ആനുകൂല്യം. ഓഫ് സീസണില്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി പത്ത് കിലോ അധിക ലഗേജാണ് അനുവദിക്കുക. മൊത്തം 40 കിലോ വരുന്ന രണ്ട് ലഗേജുകളാകും അനുവദിക്കുക.
ഇന്ത്യയടക്കം അഞ്ചു രാഷ്ട്രങ്ങളില്‍നിന്നുള്ള ഇറക്കുമതിക്കുള്ള നിയന്ത്രണമാണ് ഒമാന്‍ നീക്കിയത്. ഇന്ത്യക്ക് പുറമെ മലേഷ്യ, ബ്രിട്ടന്, ജര്‍മനി, അമേരിക്കയിലെ വിസ്കോണ്‍സന്‍, ടെന്നസി എന്നീ രാഷ്ട്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനമാണ് നീക്കിയത്.
ബിരുദദാരികളായ സ്വദേശി യുവാക്കളുടെ സാന്നിധ്യം സ്വദേശിവത്കരണ നടപടികള്‍ക്ക് ശക്തിപകരുന്നതിന് സര്‍ക്കാറിന് ഗുണം ചെയ്യും. അതേസമയം തൊഴില്‍ തേടുന്ന സ്വദേശികളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകും.