ഈമാസം 30 മുതല്‍ രണ്ടാഴ്ചത്തേക്ക് സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ക്കും ഗവേഷകര്‍ക്കും വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ക്കും പ്രവേശന അനുമതി നല്‍കും. ദിവാന് ഓഫ് റോയല്‍ കോര്‍ട്ടിലെ പരിസ്ഥിതി സംരക്ഷണ ഓഫിസിന്റെയാണ് തീരുമാനം.
നിര്‍മാണ, ശുചീകരണ തൊഴിലാളികളുടെ പുതുക്കിയ നിരോധനം ഡിസംബര്‍ മുതലും മറ്റു തസ്തികകളിലേത് ജനുവരി മുതലുമാണ് പ്രാബല്യത്തില്‍ വരുക. ആറുമാസത്തെ താല്‍ക്കാലിക വിസാ നിരോധനം ആദ്യമായി നിലവില്‍ വന്നത് 2013 നവംബര്‍, ഡിസംബര്‍ മാസങ്ങളിലായാണ്.
ഒമാന്‍ എയര്‍ സലാലയില്‍ നിന്ന് നേരിട്ട് കോഴിക്കോടിനുള്ള സര്‍വീസ് അവസാനിപ്പിക്കുന്നു. ഈ മാസം അവസാനം വരെ മാത്രമേ ഈ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.
സലാം എയര്‍ എ 320 വിമാനങ്ങള്‍ ഉപയോഗിച്ചാണ് സര്‍വീസ് നടത്തുന്നത്. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്. ഉച്ചക്ക് 2.15നു പുറപ്പെടുന്ന വിമാനം 4.40നാണ് മസ്കത്തിലെത്തുക. ഉച്ചക്ക് 12.50ന് മസ്കത്തില് നിന്നും പുറപ്പെട്ട് 1.15ന് ദോഹയിലെത്തും.
വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ദമാ വ അല്തായിന് വിലായത്തിലെ ഹെയില്‍ അല്‍ ഹരീം ഗ്രാമത്തിലാണ് ഇവ കണ്ടെത്തിയതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. അല്‍ ഖിഷില്, അല്‍ നഖാഹ്, അല്‍ ഫഖാ എന്നിങ്ങനെയാണ് ഇവക്ക് പേര് നല്‍കിയിട്ടുള്ളത്.
ഖോര്‍ഫക്കാനിലെ ഉറയ്യ തടാകത്തിനടുത്തെ അണക്കെട്ട് തകര്‍ന്നുണ്ടായ ഒഴുക്കില്‍പ്പെട്ട് കാണാതായ മലയാളി എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കോന്നി സ്വദേശി ജോയിയുടെ മകന് ആല്‍ബര്‍ട് ജോയി(18)യാണ് മരിച്ചത്.
ജനുവരി സെപ്റ്റംബര്‍ അവസാനം വരെയുള്ള കാലയളവില്‍ 21.5 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. വാണിജ്യ വാഹനങ്ങളുടെ വിഭാഗത്തിലാണ് ഏറ്റവുമധികം ഇടിവുണ്ടായത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവിലെ 15693 വാഹനങ്ങളുടെ സ്ഥാനത്ത് ഇത്തവണ 10,234 എണ്ണം മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്.
ഡിസംബര്‍ മൂന്ന്, നാല് തീയതികളിലാണ് ദേശീയദിന അവധി ദിനങ്ങള്‍. അഞ്ച് ചൊവ്വാഴ്ച നബിദിന അവധി. ഡിസംബര്‍ ഒന്ന്, രണ്ട് തീയതികള്‍ വാരാന്ത്യ അവധി കൂടിയായതോടെ തുടര്‍ച്ചയായ അഞ്ച് ദിവസമാണ് ഒഴിവ് ലഭിക്കുന്നത്. ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ചയാണ് നബിദിനം.
മാലിന്യസംസ്കരണത്തിനുള്ള പുതിയ സംവിധാനങ്ങള്‍ പൂര്‍ണമാകുന്നതോടെയാണ് പരമ്പരാഗതകേന്ദ്രങ്ങള് അടച്ചുപൂട്ടുന്നത്. ഒമാന്‍ എന്വയണ്മെന്റല് സര്‍വിസസ് കമ്പനിയുടെ (ബിയ) ചുമതലയില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ശാസ്ത്രീയസംസ്കരണ സംവിധാനങ്ങളോടെയുള്ള ആധുനിക മാലിന്യനിക്ഷേപകേന്ദ്രങ്ങള്‍ (എന്‍ജിനീയേഡ് ലാന്‍ഡ് ഫില്‍ കേന്ദ്രങ്ങള്‍) നിര്‍മിച്ചുവരികയാണ്.
പരിശോധനകളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് http://omanairportstrials.om/JoinTheTrials.html# എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ ആദ്യ വാരം മുതല്‍ നടത്തുന്ന പരിശോധനയില്‍ 17000 ല്‍ അധികം പേര് പങ്കെടുക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.