മുതിര്‍ന്നവര്‍ക്ക് 10 റിയാലും രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് അഞ്ച് റിയാലുമാണ് നിരക്ക്. 90 മുനിട്ടാണ് ആകെ ബസ് യാത്രയുടെ സമയം. ഇതില്‍ 45 മിനുട്ട് കസബിലെ കരയിലും 45 മിനുട്ട് കടലിലും സഞ്ചരിക്കും.
രാജ്യത്ത് ഇതാദ്യമായാണ് ഇത്തരം സംവിധാനം ഒരുങ്ങുന്നത്. അതേസമയം പുതിയ കേന്ദ്രം രണ്ട് ഘട്ടങ്ങളിലായിട്ടാകും പൂര്‍ത്തിയാവുക. ആദ്യഘട്ടത്തില്‍ ആധുനിക മെഷിനറികളുടെ പിന്തുണയോടെയുള്ള ഉല്പാദനകേന്ദ്രമാകും യാഥാര്‍ഥ്യമാക്കുക.
അപകടത്തില്‍പെട്ട വാഹനങ്ങളും തീപിടിച്ച വാഹനങ്ങളുമൊക്കെ അറ്റകുറ്റപ്പണി നടത്തി വില്‍ക്കുകയാണ് ചെയ്യുക. ഇത് ഒഴിവാക്കാന്‍ വാഹനം വാങ്ങുന്നതിന് മുമ്പ് മൂന്നാമതൊരാളെ കൊണ്ട് പരിശോധിപ്പിച്ച് തകരാറില്ലാത്തവയാണെന്ന് ഉറപ്പാക്കണമെന്നും പൊലീസ് അറിയിച്ചു.
പുതിയ സംവിധാനത്തിലേക്ക് മാറാന്‍ കമ്പനികള്‍ക്ക് മൂന്ന് മാസത്തെ സമയപരിധി ലഭ്യമാകുമെന്നും മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഒമാനിലെ എല്ലാ ബാങ്കുകളുമായും ബന്ധപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതി നിലവിലുള്ള വേതനസംരക്ഷണ സംവിധാനത്തിന്റെ നവീകരിച്ച രൂപമാണ്.
മസ്കത്തില് നിന്ന് 68 പേരും ദാഖിലിയ ഗവര്‍ണറേറ്റില്‍ നിന്ന് 53 പേരും ദാഹിറയില്‍ നിന്ന് 34 പേരും തെക്കുവടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ നിന്ന് യഥാക്രമം 47 പേരും പിടിയിലായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 31 പെണ്‍കുട്ടികളും വിവിധ കേസുകളില്‍ പ്രതികളായിട്ടുണ്ട്.
2012-2016 കാലയളവില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ 2,33,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഇതേ കാലയളവില്‍ സര്‍ക്കാര്‍ മേഖലയില്‍ 39,235 നിയമനങ്ങളും നടന്നു. സാമ്പത്തിക മേഖലയില്‍ വൈവിധ്യവത്കരണം കൊണ്ടുവന്ന് വരുമാനം വര്‍ധിപ്പിച്ചതും രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കാന്‍ സഹായകമായിട്ടുണ്ട്.
7040 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ സീബ് ഹാര്‍ബറിലാണ് പുതിയ മാര്‍ക്കറ്റ് വരുന്നത്. 1.7 ദശലക്ഷം റിയാല്‍ ചെലവിലാണ് മത്സ്യമാര്‍ക്കറ്റ് നിര്‍മിക്കുന്നത്. പദ്ധതിയുടെ നിര്‍മാണത്തിനായി അറബ് കമ്പനി ഫോര്‍ സപ്ലൈസ് ആന്‍ഡ് കോണ്ട്രാക്ടിങ്ങുമായി കാര്‍ഷിക- ഫിഷറീസ് മന്ത്രാലയം കരാര്‍ ഒപ്പിട്ടു.
വിനോദസഞ്ചാരമേഖലയിലെ ഓസ്കര് എന്നറിയപ്പെടുന്ന ലോക ട്രാവല്‍ അവാര്‍ഡ്നിശയില്‍ പുരസ്കാരത്തിളക്കവുമായി ഷെറാട്ടണ്‍ ഒമാന്‍ ഹോട്ടല്‍. മുഖംമിനുക്കലിനുശേഷം കഴിഞ്ഞവര്‍ഷം പ്രവര്‍ത്തനമാരംഭിച്ച ഷെറാട്ടണ്‍ ഒമാന്‍ ഒമാനിലെ മികച്ച ഹോട്ടലിനുള്ള പുരസ്കാരമാണ് ലഭിച്ചത്.
എയര്‍ അറേബ്യ സുഹാര്‍ – ഷാര്‍ജ റൂട്ടില്‍ രണ്ട് സര്‍വീസുകള്‍ കൂടി വര്‍ധിപ്പിച്ചു. ഇതോടെ ആഴ്ചയില്‍ 20 സര്‍വീസുകളാണ് ഉണ്ടാവുക. എയര്‍ അറേബ്യ ജൂലൈ ഒമ്പത് മുതലാണ് ഷാര്‍ജയില്‍ നിന്ന് സൊഹാറിലേക്ക് സര്‍വ്വീസ് ആരംഭിച്ചത്.
സൗജന്യ ലഗേജ് അലവന്‍സില്‍ ഉള്‍പ്പെടുത്തിയാകും ഈ ആനുകൂല്യം ലഭ്യമാക്കുക. 48 ഇഞ്ച് വരെയുള്ള ടെലിവിഷന്‍ ആണ് ഇങ്ങനെ കൊണ്ടുപോകാന്‍ സാധിക്കുക. നവംബര്‍ 1 മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ആനുകൂല്യം ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.