Currency

ഇന്ത്യയില്‍ നിന്നുള്ള കോഴിയിറച്ചി നിരോധനം ഒമാന്‍ നീക്കി

സ്വന്തം ലേഖകന്‍Sunday, November 12, 2017 11:18 am

ഇന്ത്യയടക്കം അഞ്ചു രാഷ്ട്രങ്ങളില്‍നിന്നുള്ള ഇറക്കുമതിക്കുള്ള നിയന്ത്രണമാണ് ഒമാന്‍ നീക്കിയത്. ഇന്ത്യക്ക് പുറമെ മലേഷ്യ, ബ്രിട്ടന്‍, ജര്‍മനി, അമേരിക്കയിലെ വിസ്‌കോണ്‍സന്‍, ടെന്നസി എന്നീ രാഷ്ട്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനമാണ് നീക്കിയത്.

മസ്‌കത്ത്: ഇന്ത്യയില്‍ നിന്നുള്ള കോഴിയുടെയും അനുബന്ധ ഉല്‍പന്നങ്ങളുടെയും ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഒമാന്‍ നീക്കി. ഇന്ത്യയടക്കം അഞ്ചു രാഷ്ട്രങ്ങളില്‍നിന്നുള്ള ഇറക്കുമതിക്കുള്ള നിയന്ത്രണമാണ് ഒമാന്‍ നീക്കിയത്. ഇന്ത്യക്ക് പുറമെ മലേഷ്യ, ബ്രിട്ടന്‍, ജര്‍മനി, അമേരിക്കയിലെ വിസ്‌കോണ്‍സന്‍, ടെന്നസി എന്നീ രാഷ്ട്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനമാണ് നീക്കിയത്. അതേസമയം ബള്‍ഗേറിയയില്‍ നിന്നുള്ള ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായും കാര്‍ഷിക-ഫിഷറീസ് മന്ത്രാലയം അറിയിച്ചു.

ഈ വര്‍ഷം ഇതു രണ്ടാം തവണയാണ് ബള്‍ഗേറിയയില്‍ നിന്നുള്ള ഇറക്കുമതി നിരോധിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് മറ്റു നിരവധി രാഷ്ട്രങ്ങള്‍ക്കൊപ്പം ബള്‍ഗേറിയയില്‍ നിന്നുള്ള ഇറക്കുമതി ആദ്യം നിരോധിച്ചത്. സെപ്റ്റംബറില്‍ ഈ നിരോധനം നീക്കുകയും ചെയ്തിരുന്നു. യൂറോപ്യന്‍ രാഷ്ട്രങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമുണ്ടായ പക്ഷിപ്പനി ബാധയാണ് ഇറക്കുമതി നിരോധനം ഏര്‍പ്പെടുത്താന്‍ കാരണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x