
മസ്‌കത്ത്: ഇന്ധനവില വര്‍ധനയെ തുടര്‍ന്ന് പ്രയാസമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കി സര്‍ക്കാര്‍ പ്രഖ്യാപനം. കുറഞ്ഞ വരുമാനക്കാരായ സ്വദേശികള്‍ക്ക് ഇന്ധനവില വര്‍ധനവില്‍നിന്ന് സംരക്ഷണം നല്‍കും. ഇതിനായി 100 ദശലക്ഷം റിയാല്‍ നീക്കിവെക്കുമെന്ന് മന്ത്രിസഭാ കൗണ്‍സില്‍ അറിയിച്ചു. അടുത്ത വര്‍ഷത്തെ ബജറ്റില്‍ ഈ തുക ഉള്‍പ്പെടുത്തും.
ഇന്ധനവില വര്‍ധന പ്രയാസമുണ്ടാക്കുന്നതായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രശ്‌നത്തെ കുറിച്ച് പഠിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് ഇന്ധനവില വര്‍ധനവില്‍നിന്ന് സംരക്ഷണം നല്‍കാന്‍ അനുയോജ്യമായ സംവിധാനത്തിന് രൂപം നല്‍കുന്നതിനായി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് 100 ദശലക്ഷം റിയാല്‍ അനുവദിക്കുന്നതെന്ന് മന്ത്രിസഭാ കൗണ്‍സില്‍ അറിയിച്ചു.
നടപ്പാക്കാന്‍പോകുന്ന സംരക്ഷണ പദ്ധതിയുടെ നടപടികളും സംവിധാനങ്ങളും കമ്മിറ്റി വൈകാതെ പ്രഖ്യാപിക്കും. അടുത്ത വര്‍ഷം ജനുവരി മുതല്‍ പദ്ധതി നിലവില്‍വരും. 2016 ജനുവരി മുതലാണ് ഒമാനില്‍ ഇന്ധനവിലയിലെ നിയന്ത്രണം നീക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.