നവംബര്‍ 18 വരെ ബുക്ക് ചെയ്യുന്ന ഇക്കോണമി ക്ലാസ്, ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ക്ക് 47 ശതമാനം വരെ ഇളവാണ് പ്രഖ്യാപിച്ചത്. ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് നവംബര്‍ 21 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ യാത്ര ചെയ്യാം.
മസ്‌കത്ത്: 47ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഒമാന്‍ എയര്‍ നിരക്കിളവ് പ്രഖ്യാപിച്ചു. നവംബര്‍ 18 വരെ ബുക്ക് ചെയ്യുന്ന ഇക്കോണമി ക്ലാസ്, ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ക്ക് 47 ശതമാനം വരെ ഇളവാണ് പ്രഖ്യാപിച്ചത്. ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് നവംബര്‍ 21 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ യാത്ര ചെയ്യാം. ഇരു വശങ്ങളിലേക്കും ടിക്കറ്റെടുക്കുന്നവര്‍ക്കാകും ഈ ആനുകൂല്യം ലഭിക്കുക. പുറപ്പെടുന്നത് ഒമാനില്‍ നിന്നായിരിക്കുകയും വേണം.
അതേസമയം, കോഴിക്കോട്, മനില, ദോഹ, ജിദ്ദ, മദീന എന്നീ റൂട്ടുകളില്‍ ആനുകൂല്യം ലഭിക്കില്ല. ആഭ്യന്തര സര്‍വിസുകള്‍, കോഡ്‌ഷെയര്‍, ഇന്റര്‍ലൈന്‍, റെയില്‍ സര്‍വിസ് മേഖലകളിലും നിരക്കിളവ് ലഭ്യമാകില്ലെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. 47ാം ദേശീയദിനത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള 47 സ്ഥലങ്ങളിലേക്ക് നിരക്കിളവ് നല്‍കുമെന്ന് ഖത്തര്‍ എയര്‍വേസ് അറിയിച്ചു. നവംബര്‍ 18 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ ഈ ടിക്കറ്റുകളില്‍ യാത്ര ചെയ്യുകയും ചെയ്യാം.
യു.എ.ഇയുടെ വിമാന കമ്പനിയായ എമിറേറ്റ്‌സ് ഏതാനും ദിവസം മുമ്പ് ദേശീയ ദിന ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.