Currency

ഒമാന്റെ സാമ്പത്തിക രംഗത്തില്‍ അടുത്തവര്‍ഷം ഉണര്‍വുണ്ടാകും

സ്വന്തം ലേഖകന്‍Sunday, October 15, 2017 1:18 pm

ഒമാന്‍: ഒമാന്റെ സാമ്പത്തിക രംഗത്തില്‍ അടുത്തവര്‍ഷം ഉണര്‍വുണ്ടാകുമെന്ന് ഐഎംഎഫ്. മിഡിലീസ്റ്റ്, വടക്കന്‍ ആഫ്രിക്ക എന്നീ മേഖലകളുടെ പ്രതീക്ഷിത വളര്‍ച്ചാ നിരക്കിനേക്കാള്‍ ഉയര്‍ന്നതാണ് ഒമാന്റേത്. ആഭ്യന്തര ഉല്‍പാദന വളര്‍ച്ചാനിരക്ക് 3.7 ശതമാനത്തിലേക്ക് ഉയരുമെന്നാണ് ഐഎംഎഫിന്റെ കണക്കുകൂട്ടല്‍.

2014ലെ എണ്ണവില തകര്‍ച്ചയെ തുടര്‍ന്നാണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറഞ്ഞത്. ഈ വര്‍ഷവും എണ്ണ വിലയിടിവിന്റെ ആഘാതങ്ങള്‍ ഒമാന്‍ സമ്പദ്‌വ്യവസഥയില്‍ നിന്ന് വിട്ടുപോയിട്ടില്ലെന്നും ഐ.എം.എഫ് പറയുന്നു. അതേസമയം 2019ല്‍ ഒമാന്റെ വളര്‍ച്ചാനിരക്ക് 2.7 ശതമാനത്തിലേക്ക് താഴ്‌ന്നേക്കാമെന്നും ഐ.എം.എഫിന്റെ വേള്‍ഡ് ഇക്കണോമിക് റിപ്പോര്‍ട്ട് പറയുന്നു.

ആഗോള സമ്പദ്ഘടനയില്‍ 3.7 ശതമാനത്തിന്റെ വളര്‍ച്ചയാണ് അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്നത്. മിഡിലീസ്റ്റ് രാഷ്ട്രങ്ങളുടെ മൊത്തം പ്രതീക്ഷിത വളര്‍ച്ചാനിരക്ക് ഇതിലും താഴെയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x