ഡിസംബര്‍ മുതലാകും പദ്ധതിയുടെ ആദ്യഘട്ടത്തിന് സര്‍ക്കാര്‍ തുടക്കം കുറിക്കുക. ആദ്യഘട്ടത്തില്‍ പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളിലായി സ്വദേശികള്‍ക്ക് 25000 തൊഴിലുകള്‍ ഉറപ്പാക്കുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മസ്കത്ത്: ഒമാനില്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പാക്കാന്‍ ഊര്‍ജ്ജിത കര്‍മപദ്ധതി നടപ്പിലാക്കുന്നു. ഡിസംബര്‍ മുതലാകും പദ്ധതിയുടെ ആദ്യഘട്ടത്തിന് സര്‍ക്കാര്‍ തുടക്കം കുറിക്കുക. ആദ്യഘട്ടത്തില്‍ പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളിലായി സ്വദേശികള്‍ക്ക് 25000 തൊഴിലുകള്‍ ഉറപ്പാക്കുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സ്വദേശി യുവാക്കളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ അവസരമൊരുക്കുകയും രാജ്യത്തിന്റെ സമഗ്ര പുരോഗതിക്ക് ഓരോ യുവാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കുകയും വേണമെന്ന സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് സ്വദേശികള്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള വികസന പദ്ധതികള്‍ നടപ്പിലാക്കാനുള്ള തീരുമാനം.
രാജ്യവും സമ്പദ്ഘടനയും നേരിടുന്ന വെല്ലുവിളികള്‍ ജനങ്ങള്‍ മനസിലാക്കുന്നുവെന്നത് അഭിനന്ദനാര്‍ഹമാണ്. ഒമാനികള്‍ക്ക് ആകര്‍ഷകമായ തൊഴില്‍ അന്തരീക്ഷം ഒരുക്കുന്നത് ദേശീയ ഉത്തരവാദിത്വമായി കണ്ട് നടപ്പിലാക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ തയാറാകണമെന്നും മന്ത്രിസഭാ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.