കഴിഞ്ഞ വര്‍ഷം അവസാനത്തെ കണക്കനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ നൂറോളം സ്വദേശി ഒപ്റ്റീഷ്യന്‍മാരാണ് ജോലിചെയ്യുന്നത്. ഈ വര്‍ഷം കൂടി അവസാനിക്കുന്നതോടെ ഇത് പരമാവധിയില്‍ എത്തുമെന്നും ആരോഗ്യമന്ത്രി മജ്‌ലിസുശൂറയെ അറിയിച്ചു.
മസ്‌കത്ത്: സ്വദേശികളായ ഒപ്റ്റീഷ്യന്‍സിനും ഒപ്റ്റിക്കല്‍ സയന്‍സ് ബിരുദധാരികള്‍ക്കും അടുത്ത വര്‍ഷം മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ലഭിക്കില്ല. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സഈദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം അവസാനത്തെ കണക്കനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ നൂറോളം സ്വദേശി ഒപ്റ്റീഷ്യന്‍മാരാണ് ജോലിചെയ്യുന്നത്. ഈ വര്‍ഷം കൂടി അവസാനിക്കുന്നതോടെ ഇത് പരമാവധിയില്‍ എത്തുമെന്നും ആരോഗ്യമന്ത്രി മജ്‌ലിസുശൂറയെ അറിയിച്ചു.
ഓരോ വര്‍ഷവും രാജ്യത്തെയും പുറത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് 50 മുതല്‍ 90 വരെ ഒപ്റ്റിക്കല്‍ സയന്‍സ് ബിരുദധാരികള്‍ പുറത്തിറങ്ങുന്നതായാണ് കണക്കുകള്‍. ഈ പ്രശ്‌നം മറികടക്കാന്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ സ്വദേശിവത്കരണ തോത് ഉയര്‍ത്തണമെന്ന് ആരോഗ്യമന്ത്രി മാനവ വിഭവശേഷി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
ഫാര്‍മസിസ്റ്റ്, അസി.ഫാര്‍മസിസ്റ്റ്, ലബോറട്ടറി, എക്‌സ്‌റേ ടെക്‌നീഷ്യന്‍, ഒപ്റ്റീഷ്യന്‍ തുടങ്ങിയ തസ്തികകളില്‍ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുമെന്ന് ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.