എം 95 പെട്രോളിന് 205 പൈസയും എം 91 പെട്രോളിന് 185 ബൈസയും ഡീസലിന് 211 ബൈസയും ഈടാക്കും. എണ്ണ- പ്രകൃതി വാതക മന്ത്രലയമാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. നിരക്കുകള്‍ ശനിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.
മത്സ്യ മാര്‍ക്കറ്റിന് പുറമെ പഴം, പച്ചക്കറി വില്പന കേന്ദ്രങ്ങളും കോഫി ഷോപ്പുകളും റസ്റ്റോറന്റും സീ ഫുഡ് റസ്റ്റോറന്റുമെല്ലാം ഉള്‍ക്കൊള്ളുന്നതാണ് പുതിയ മത്സ്യ മാര്‍ക്കറ്റ് കെട്ടിടം.
രാജ്യത്തെ സ്വദേശികളും വിദേശികള്‍ക്കും ഒരേ പോലെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിര്‍ബന്ധമാക്കിക്കൊണ്ടുള്ള മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
വിവിധ രാഷ്ട്രങ്ങളില്‍ എന്‍ട്രി വിസയുള്ള ഇന്ത്യക്കാര്‍ക്ക് ഒമാനില്‍ ഇനി മുതല്‍ ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ. ഒരു മാസം വരെ രാജ്യത്ത് തങ്ങുന്നതിനുള്ള വിസയാണ് അനുവദിക്കുക. 20 ഒമാന്‍ റിയാല്‍ ഈടാക്കിയാണ് വിസ അനുവദിക്കുകയെന്ന് ഒമാന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് കമ്പനി വ്യക്തമാക്കി.
സ്കൂളുകളില്‍ സൗരോര്‍ജപദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള ഷെല്‍ ഡെവലപ്മെന്റ് ഒമാന്‍ പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. ‘സോളാര്‍ ഇന്‍ ടു സ്കൂള്‍സ്’ പദ്ധതിപ്രകാരം ആരംഭിക്കുന്ന പദ്ധതി രാജ്യത്തെ 22 സ്കൂളുകളിലാണ് നടപ്പിലാക്കുക.
അതേസമയം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അപകട നിരക്ക് കുറഞ്ഞിട്ടുണ്ട്. ദേശീയ സ്ഥിതിവിവര വിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം ആഗസ്ത് അവസാനം വരെ 428 പേര്‍ക്കാണ് അപകടങ്ങളില്‍ ജീവന് നഷ്ടമായത്.
‘ലോക്കി’ വൈറസിനെതിരെ ജാഗ്രത പാലിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അതോറിറ്റി ആവശ്യപ്പെട്ടു. റാന്‍സംവെയര്‍ വിഭാഗത്തില്‍പ്പെടുന്ന ലോക്കി വൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളെയാണ് നിലവില്‍ ബാധിച്ചിട്ടുള്ളത്.
അല്‍ ഖുവൈറിലെ താമസ കെട്ടിടത്തിലെ ബാല്‍ക്കണയില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ രണ്ട് മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്ക് ശേഷം സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെത്തി ക്രെയ്ന് ഉപയോഗിച്ചാണ് താഴെ ഇറക്കിയത്. ഏഴ് ദിവസം മുമ്പാണ് ഇയാള്‍ ജോലി അന്വേഷിച്ച് മസ്കത്തിലെത്തിയത്.
വിപണി വിലയേക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ വസ്തുക്കള്‍ ലഭ്യമാക്കുന്നുവെന്നതാണ് ജനങ്ങളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഫേസ്ബുക്കിലെയും വാട്ട്സ്ആപ്പിലെയും വിവിധ ‘ബൈ ആന്‍ഡ് സെല്‍’ ഗ്രൂപ്പുകളിലൂടെയും മറ്റുമാണ് ഇത്തരക്കാര്‍ വല വിരിച്ചിരിക്കുന്നത്.
എട്ടു കിടക്കകള്‍ അടങ്ങിയ പക്ഷാഘാത പരിപാലന വിഭാഗത്തിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ജനുവരി എട്ടുമുതല്‍ ആരംഭിച്ചിരുന്നു. ലോകോത്തര ചികിത്സാ ഉപകരണങ്ങള്‍ ഒരുക്കിയിട്ടുള്ള ഇവിടെ ഇതുവരെ 126 പേര്‍ക്ക് ചികിത്സ നല്‍കിയിട്ടുണ്ട്.