Currency

ചരിത്രപ്രസിദ്ധമായ നിസ്‌വ കോട്ടയെ ലോകോത്തര ടൂറിസം കേന്ദ്രമാക്കാന്‍ പദ്ധതി

സ്വന്തം ലേഖകന്‍Friday, October 6, 2017 12:47 pm

മസ്‌കത്ത്: ചരിത്രപ്രസിദ്ധമായ നിസ്‌വ കോട്ടയെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാക്കി വളര്‍ത്തിയെടുക്കും. പദ്ധതി സംബന്ധിച്ച് കരാര്‍ വിനോദസഞ്ചാര മന്ത്രാലയവും ഒമാന്‍ ടൂറിസം ഡെവലപ്മന്റെ് കമ്പനിയും (ഒംറാന്‍) ഒപ്പുവെച്ചു. ധാരണപ്രകാരം നൂറ്റാണ്ട് പഴക്കമുള്ള നിസ്‌വ കോട്ടയുടെ മേല്‍നോട്ട ചുമതല ഒംറാന് ആയിരിക്കും.

നവീകരണ, അറ്റകുറ്റപ്പണികള്‍ക്ക് ഒപ്പം നിസ്‌വയെ ആഗോളതലത്തില്‍ പരിചയപ്പെടുത്തുന്നതിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളും ഒംറാന്റെ നേതൃത്വത്തില്‍ നടക്കും. ഒമാന്റെ വിവിധയിടങ്ങളിലുള്ള പൈതൃക സാംസ്‌കാരിക കേന്ദ്രങ്ങളുടെ മേല്‍നോട്ട ചുമതല സ്വകാര്യ മേഖലക്ക് കൈമാറുന്നതിന്റെ ഭാഗമാണ് ഈ കൈമാറ്റം.

ഒമാന്റെ ടൂറിസം മേഖലയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതും രാജ്യത്തേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതുമാകും ഈ തീരുമാനമെന്ന് പൈതൃക സാംസ്‌കാരിക മന്ത്രിയുടെ ഉപദേഷ്ടാവ് ഹസന്‍ അല്‍ ലവാത്തി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x