കെട്ടിട നമ്പര്‍, റോഡിന്റെയും കെട്ടിടത്തിന്റെയും പേര്, നഗരം എന്നിവ പോസ്റ്റല്‍ കോഡ് ഉപയോഗിച്ച് കൃത്യമായി മനസിലാക്കാന്‍ കഴിയുംവിധമായിരിക്കും സംവിധാനം നടപ്പില്‍ വരുക.
ഒമാന്‍: രാജ്യത്ത് ഏകീകൃത വിലാസ സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 2020ഓടെ ഇത് പൂര്‍ണമായി നടപ്പില്‍ വരുത്തുകയാണ് ലക്ഷ്യം. ഡിജിറ്റല്‍ മാപ്പിങ്, ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ എന്നീ മേഖലകളിലെ നൂതന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചാകും ഏകീകൃത വിലാസ സംവിധാനം നടപ്പില്‍ വരുത്തുക.
കെട്ടിട നമ്പര്‍, റോഡിന്റെയും കെട്ടിടത്തിന്റെയും പേര്, നഗരം എന്നിവ പോസ്റ്റല്‍ കോഡ് ഉപയോഗിച്ച് കൃത്യമായി മനസിലാക്കാന്‍ കഴിയുംവിധമായിരിക്കും സംവിധാനം നടപ്പില്‍ വരുക. ഈ സംവിധാനം പൂര്‍ണമാകുന്നതോടെ രാജ്യത്ത് ഡോര്‍ ടു ഡോര്‍ പോസ്റ്റല്‍ സംവിധാനം ആരംഭിക്കാന്‍ സാധിക്കുമെന്ന് ഒമാന്‍ പോസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുല്‍ മാലിക്ക് അല്‍ ബലൂഷി പറഞ്ഞു.
നിലവില്‍ ഒരേ നമ്പറിലുള്ള സ്ഥലങ്ങള്‍ പല മേഖലകളിലായി ഉണ്ട്. ഇതുമൂലം വീടുകള്‍ക്ക് ഒപ്പം ബിസിനസ് സ്ഥാപനങ്ങളും കടകളും റസ്റ്റോറന്റുകളുമെല്ലാം കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ട് ഏകീകൃത വിലാസ സംവിധാനം വരുന്നതോടെ പരിഹാരമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.