ബോഷര്‍, അമിറാത്ത്, മബേല എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ വിദേശ തൊഴിലാളികള്‍ക്കായി താമസകേന്ദ്രങ്ങള്‍ പരിഗണനയിലുള്ളത്. അമിറാത്തില്‍ മാത്രം ഒരു ലക്ഷം ആളുകള്‍ക്കുള്ള താമസകേന്ദ്രമാണ് ആലോചനയിലുള്ളത്.
11 ശതമാനത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തിയപ്പോള്‍ അമ്പതിനായിരത്തോളം തൊഴില്‍ രഹിതരാണ് ജൂലൈ അവസാനത്തെ കണക്കനുസരിച്ച് രാജ്യത്തുള്ളതെന്ന് ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്ജിന് പ്രവര്‍ത്തിക്കുന്നത് ഫ്യുവല്‍ സ്റ്റേഷനുകളില്‍ തീപിടിത്തത്തിന് ചിലപ്പോള്‍ കാരണമാവും. എന്ജിന് ഓഫ് ചെയ്യുന്നതിനൊപ്പം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും ചെയ്യരുത്. കൂടാതെ പുകവലി നിര്‍ബന്ധമായും ഒഴിവാക്കണം.
സൂക്ഷ്മപരിശോധനയില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ കൂടുതലായി കണ്ടെത്തിയതായും ഇവ നല്കിയ സ്ഥാപനങ്ങളില്‍ പലതും നിലവിലില്ലാത്ത സര്‍വകലാശാലകളും സ്ഥാപനങ്ങളുമൊക്കെ നല്കിയവയാണെന്നും അധികൃതര്‍ പറഞ്ഞു.
വീട്ടുജോലിക്കാരുടെ റിക്രൂട്ട്മന്റെിന് അനുമതിയുള്ള ആറ് സ്ഥാപനങ്ങളില്‍ നാലെണ്ണം മാത്രമാണ് കേരളത്തില്‍ നിന്നുള്ളത്. അതേസമയം ഇ-മൈഗ്രേറ്റ് സംവിധാനത്തിലൂടെയുള്ള വീട്ടുജോലിക്കാരുടെ റിക്രൂട്ട്മന്റെില്നിന്ന് തൊഴില്‍ ദാതാക്കളെ പിന്നാക്കം വലിച്ചിരുന്നത് 1100 റിയാലിന്റെ ബാങ്ക് ഗാരണ്ടി നല്‍കണമെന്നതായിരുന്നു.
മിഡിലീസ്റ്റ് രാജ്യങ്ങളില്‍ 864 പേര്‍ക്ക് രോഗം പിടിപ്പെട്ടപ്പോള്‍ ഒമാനില്‍ രോഗം ബാധിച്ചവരില്‍ മൂന്ന് പേര് മാത്രമാണ് മരണപ്പെട്ടിട്ടുള്ളത്. കടുത്ത പനി, ചുമ, അതി കഠിനമായ ശ്വാസ തടസം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.
പത്തു ശതമാനം ചെരിഞ്ഞ പ്രതലത്തോടെയുള്ളതാണ് പാലത്തിന്റെ പ്രവേശന ഭാഗം. തെന്നല്‍ ഇല്ലാത്ത സാധനങ്ങളള്‍ ഉപയോഗിച്ചാണ് തറഭാഗം നിര്മിച്ചിട്ടിട്ടുള്ളത് എന്നതിനാല്‍ എല്ലാവര്ക്കും പ്രത്യേകിച്ച് ഭിന്നശേഷിക്കാര്‍ക്ക് സുരക്ഷിതമായി മേല്‍പാലം ഉപയോഗിക്കാം. ടാക്സികള്‍ക്കും ബസുകള്‍ക്കുമായി അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിങ്ങിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാത്രി സമയത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങളും കെട്ടിടം പൊളിക്കല്‍ മല ഇടിച്ചുനിരത്തല്‍ പോലുള്ള ജോലികളും നടത്തുന്ന കമ്പനികള്‍ക്കാണ് നഗരസഭയുടെ പ്രത്യേക അനുമതി നിര്‍ബന്ധമാക്കിയിട്ടുള്ളത്. രാത്രി ജോലികള്‍ താമസക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് നഗരസഭയില്‍ പരാതി സമര്‍പ്പിക്കാനും നിയമം അനുവദിക്കുന്നുണ്ട്.
ലാവോസ്, ഫിലിപ്പൈന്‍സ്, ദക്ഷിണാഫ്രിക്ക, ടോഗോ, സിംബാംബ്വേ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിയാണ് നിരോധിച്ചത്. മൃഗ സംരക്ഷണ വകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ് നിരോധം ഏര്‍പ്പെടുത്തിയതെന്ന് കാര്‍ഷിക ഫിഷറീസ് മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.
ഈ മേഖലയില്‍ മലയാളികളടക്കം നിരവധി പ്രവാസികള്‍ ജോലി ചെയ്യുന്നതാണ്. വരുന്ന ആറുമാസക്കാലം വിദേശികള്‍ ഈ മേഖലയില്‍ തൊഴിലെടുക്കരുതെന്ന് മാനവ വിഭവശേഷി മന്ത്രി അബ്ദുല്ല അല്‍ ബക്രി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാലയളവില്‍ പുതിയ വിസ അനുവദിക്കുന്നതിനും അനുമതിയില്ല.