സൂക്ഷ്മപരിശോധനയില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ കൂടുതലായി കണ്ടെത്തിയതായും ഇവ നല്കിയ സ്ഥാപനങ്ങളില്‍ പലതും നിലവിലില്ലാത്ത സര്‍വകലാശാലകളും സ്ഥാപനങ്ങളുമൊക്കെ നല്കിയവയാണെന്നും അധികൃതര്‍ പറഞ്ഞു.
മസ്കത്ത്: ഇന്‍സ്റ്റന്റ് സര്‍വകലാശാല ബിരുദങ്ങളും സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനം വ്യപകമാകുന്നതായും ഇത്തരക്കാരുടെ വലയില്‍ കുടുങ്ങരുതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സ്വദേശികള്‍ക്കും വിദേശികള്‍ക്കും മുന്നറിയിപ്പ് നല്കി. വ്യാജ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി തൊഴില്‍ നേടിയ സംഭവങ്ങള്‍ അധികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്.
സൂക്ഷ്മപരിശോധനയില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ കൂടുതലായി കണ്ടെത്തിയതായും ഇവ നല്കിയ സ്ഥാപനങ്ങളില്‍ പലതും നിലവിലില്ലാത്ത സര്‍വകലാശാലകളും സ്ഥാപനങ്ങളുമൊക്കെ നല്കിയവയാണെന്നും അധികൃതര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ നടപടിക്കായി മാനവ വിഭവ ശേഷി മന്ത്രാലയത്തിനും സിവില്‍ സര്‍വിസ് മന്ത്രാലയത്തിനും കൈമാറിയിട്ടുണ്ട്.
പുറത്തുനിന്ന് നേടിയ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാധുത ഉറപ്പാക്കുന്നതിന് ക്വാളിഫിക്കേഷന്‍ ഇക്വലന്‍സി ആന്‍ഡ് റെക്കഗ്നീഷ്യന്‍ ഡിപ്പാര്‍ട്ട്മെന്റിന് സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു. നേരത്തേ നിലവിലുണ്ടായിരുന്ന നിയമം വ്യാജന്മാരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് കര്‍ക്കശമാക്കിയത്. ഒമാന്‍ പുറത്തുപഠിച്ച സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈ നിയമം ബാധകമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.