Currency

മസ്‌കത്തില്‍ ഇന്ധനം നിറക്കാന്‍ എത്തുന്നവര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണം

സ്വന്തം ലേഖകന്‍Wednesday, September 20, 2017 12:43 pm

എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നത് ഫ്യുവല്‍ സ്‌റ്റേഷനുകളില്‍ തീപിടിത്തത്തിന് ചിലപ്പോള്‍ കാരണമാവും. എന്‍ജിന്‍ ഓഫ് ചെയ്യുന്നതിനൊപ്പം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും ചെയ്യരുത്. കൂടാതെ പുകവലി നിര്‍ബന്ധമായും ഒഴിവാക്കണം.

മസ്‌കത്ത്: ഇന്ധനം നിറക്കാന്‍ ഫ്യുവല്‍ സ്‌റ്റേഷനുകളില്‍ എത്തുന്നവര്‍ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായ നിര്‍ദേശങ്ങള്‍ പാലിക്കണം. സിവില്‍ ഡിഫന്‍സാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഫ്യുവല്‍ സ്‌റ്റേഷനുകളില്‍ വാഹനം നിര്‍ത്തുന്നവര്‍ എന്‍ജിന്‍ നിര്‍ബന്ധമായും ഓഫ് ചെയ്യണമെന്നതാണ് നിര്‍ദേശങ്ങളില്‍ പ്രധാനം.

എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നത് ഫ്യുവല്‍ സ്‌റ്റേഷനുകളില്‍ തീപിടിത്തത്തിന് ചിലപ്പോള്‍ കാരണമാവും. എന്‍ജിന്‍ ഓഫ് ചെയ്യുന്നതിനൊപ്പം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും ചെയ്യരുത്. കൂടാതെ പുകവലി നിര്‍ബന്ധമായും ഒഴിവാക്കണം. ഇന്ധനം നിറയ്ക്കുന്നത് സൂക്ഷ്മമായി നിരീക്ഷിക്കുകയും എന്തെങ്കിലും തരത്തിലുള്ള ചോര്‍ച്ചകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുത്തുകയും വേണമെന്ന് നിര്‍ദശമുണ്ട്. ഇന്ധനം നിറക്കല്‍ പൂര്‍ത്തിയായെന്ന് ഉറപ്പാക്കിയശേഷമേ വാഹനം മുന്നോട്ടെടുക്കാന്‍ പാടുള്ളൂ.

രാജ്യത്തെ എല്ലാ ഫ്യുവല്‍ സ്‌റ്റേഷനുകളിലും ഈ നിര്‍ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചുരുക്കം ഡ്രൈവര്‍മാരേ ഇത് പാലിക്കുന്നുള്ളൂ. ഡ്രൈവര്‍മാരുടെ അശ്രദ്ധയും അലംഭാവവും മൂലം ഫ്യുവല്‍ സ്‌റ്റേഷനുകളില്‍ ഉണ്ടാകുന്ന അഗ്‌നിബാധകള്‍ അവസാനിപ്പിക്കുക ലക്ഷ്യമിട്ടാണ് സിവില്‍ ഡിഫന്‍സ് വിഡിയോ പുറത്തിറക്കിയിട്ടുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x