ബോഷര്‍, അമിറാത്ത്, മബേല എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ വിദേശ തൊഴിലാളികള്‍ക്കായി താമസകേന്ദ്രങ്ങള്‍ പരിഗണനയിലുള്ളത്. അമിറാത്തില്‍ മാത്രം ഒരു ലക്ഷം ആളുകള്‍ക്കുള്ള താമസകേന്ദ്രമാണ് ആലോചനയിലുള്ളത്.
മസ്‌കത്ത്: അവിവാഹിതരും ഒറ്റയ്ക്ക് താമസിക്കുന്നവരുമായ വിദേശ തൊഴിലാളികള്‍ക്കായി താമസ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ മസ്‌കത്ത് നഗരസഭ ഒരുങ്ങുന്നു. താമസകേന്ദ്രങ്ങളുടെ രൂപരേഖ തയാറാക്കുന്ന ജോലികള്‍ പുരോഗമിച്ച് വരികയാണ്. ഇത് പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ നിര്‍മ്മാണകരാര്‍ നല്‍കുന്നതിന് ടെണ്ടറുകള്‍ ക്ഷണിച്ച് തുടങ്ങും.
ബോഷര്‍, അമിറാത്ത്, മബേല എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ വിദേശ തൊഴിലാളികള്‍ക്കായി താമസകേന്ദ്രങ്ങള്‍ പരിഗണനയിലുള്ളത്. അമിറാത്തില്‍ മാത്രം ഒരു ലക്ഷം ആളുകള്‍ക്കുള്ള താമസകേന്ദ്രമാണ് ആലോചനയിലുള്ളത്.
കുടുംബമായി താമസിക്കുന്നവര്‍ക്കും അപ്പാര്‍ട്ട്മെന്റുകള്‍ക്ക് സ്വന്തമായി വാടക നല്‍കുന്നവര്‍ക്കും താമസം മാറുന്നത് നിര്‍ബന്ധമാകില്ല. എന്നാല്‍ ഷെയറിങ് അക്കോമഡേഷനുകളില്‍ താമസിക്കുന്നവര്‍ക്കും വാടക കരാര്‍ സ്വന്തം പേരില്‍ അല്ലാത്തവര്‍ക്കും പദ്ധതി പ്രയോജനകരമായേക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.