ലാവോസ്, ഫിലിപ്പൈന്‍സ്, ദക്ഷിണാഫ്രിക്ക, ടോഗോ, സിംബാംബ്‌വേ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിയാണ് നിരോധിച്ചത്. മൃഗ സംരക്ഷണ വകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ് നിരോധം ഏര്‍പ്പെടുത്തിയതെന്ന് കാര്‍ഷിക ഫിഷറീസ് മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.
ഒമാന്‍: അഞ്ച് രാഷ്ട്രങ്ങളില്‍ നിന്നുള്ള കോഴിയിറച്ചി ഇറക്കുമതി ഒമാന്‍ നിരോധിച്ചു. ലാവോസ്, ഫിലിപ്പൈന്‍സ്, ദക്ഷിണാഫ്രിക്ക, ടോഗോ, സിംബാംബ്‌വേ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിയാണ് നിരോധിച്ചത്. മൃഗ സംരക്ഷണ വകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ് നിരോധം ഏര്‍പ്പെടുത്തിയതെന്ന് കാര്‍ഷിക ഫിഷറീസ് മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജീവനുള്ള പക്ഷികളുടെയും അവയുടെ ഉല്‍പന്നങ്ങളുടെയും അനുബന്ധ ഉല്‍പന്നങ്ങളുടെയും ഇറക്കുമതിയാണ് നിരോധിച്ചിരിക്കുന്നത്. ബള്‍ഗേറിയയില്‍ നിന്നും പോളണ്ടില്‍ നിന്നുമുള്ള ഇറക്കുമതി നിരോധം നീക്കിയിട്ടുണ്ട്. പക്ഷിപ്പനി ബാധയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ബള്‍ഗേറിയയില്‍ നിന്നും പോളണ്ടില്‍ നിന്നുള്ള ഇറക്കുമതിക്ക് നിരോധം ഏര്‍പ്പെടുത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.