രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ബാങ്കുകളെയും എംപി ക്ലിയര്‍ എന്ന പേരില്‍ ഒരു കുടക്കീഴില് അണിനിരത്തിയാണ് സെന്‍ട്രല്‍ ബാങ്കിന്റെ പദ്ധതി. ഒരു രാജ്യത്തെ സെന്‍ട്രല്‍ ബാങ്ക് ഏകീകൃത സംവിധാനം ഒരുക്കുന്നത് ജിസിസി രാഷ്ട്രങ്ങളില്‍ തന്നെ ആദ്യമായാണ്.
കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും അംബാസിഡര്‍ പറഞ്ഞു. ചില സ്വകാര്യ കമ്പനികളില്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചു വിടുന്നുണ്ടെങ്കിലും നിരവധി തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടുന്നുണ്ട്.
ആരോഗ്യമേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതോടെ കൂടുതല്‍ നിലവാരമുള്ള ചികിത്സാസൗകര്യം ലഭ്യമാകും. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം, ഉയര്‍ന്ന നിലവാരത്തിലുള്ള പരിശീലനം എന്നിവ മെഡിക്കല്‍ സിറ്റിയില്‍ ലഭ്യമാകും.
നമ്പര്‍ മാറി അക്കൗണ്ടിലെത്തുന്ന പണം ആവശ്യപ്പെട്ടിട്ടും തിരികെ നല്കാത്തവര് ഒമാനി നിയമപ്രകാരം ശിക്ഷയ്ക്ക് അര്‍ഹനാണെന്ന് പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു. ഒമാനി പീനല്‍കോഡിന്റെ 297ാം ആര്‍ട്ടിക്കിളാണ് നിക്ഷേപിക്കുന്നയാള്‍ക്ക് സംരക്ഷണം വാഗ്ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നത്.
മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗത്തില്‍ മാത്രമേ ബസുകള്‍ സഞ്ചരിക്കാന്‍ പാടുള്ളൂവെന്നത് നിര്‍ബന്ധമാക്കണം. ഇതോടൊപ്പം അസി. ഡ്രൈവറുടെ സാന്നിധ്യം ഉറപ്പാക്കണം. ഓരോ യാത്രയ്ക്ക് മുമ്പും ബസുകള്‍ പരിശോധിക്കുകയും മതിയായ അറ്റകുറ്റപ്പണി നടത്തുകയും വേണമെന്നും ഡയറക്ടര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ഖരീഫ് സീസണ് ആരംഭിച്ചതോടെ സലാല റൂട്ടില്‍ വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് കര്‍ശന നിരീക്ഷണവും ഗതാഗത ബോധവത്കരണ പ്രവര്‍ത്തനങ്ങളുമാണ് നടത്തിവരുന്നത്.
ഒമാനില്‍ ജോലി ചെയ്യുന്ന വിദേശതൊഴിലാളികള്‍ ധനവിനിമയ സ്ഥാപനങ്ങള്‍ വഴി തങ്ങളുടെ മാതൃരാജ്യത്തേക്ക് അയച്ച പണത്തില്‍ 6.5 ശതമാനത്തിന്റെ കുറവാണ് 2015നെ അപേക്ഷിച്ച് ഉണ്ടായതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2015ല്‍ 4.2 ശതകോടി റിയാലായിരുന്നു വിദേശതൊഴിലാളികള്‍ നാട്ടിലേക്ക് അയച്ചിരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഈ തുക 3.95 ശതകോടി റിയാലായാണ് കുറഞ്ഞത്.
ഞായറാഴ്ച പുറത്തിറക്കിയ 2016 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് സെന്‍ട്രല്‍ ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാന്ദ്യം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഹ്രസ്വകാലത്തേക്ക് നേരിടാന്‍ രാജ്യം പര്യാപ്തമാണെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
സ്ത്രീ തൊഴിലന്വേഷകരുടെ എണ്ണം 60 ശതമാനത്തിലധികമാണ് വര്‍ധിച്ചിട്ടുള്ളത്. 2017ലെ ആദ്യ മൂന്നു മാസങ്ങളില്‍ 12,216 പുരുഷ തൊഴിലന്വേഷകരുള്ളപ്പോള് സ്ത്രീ തൊഴിലന്വേഷകരുടെ എണ്ണം 22,030 ആയിരുന്നു.
ജിസിസി രാഷ്ട്രങ്ങളില്‍ നിന്നുള്ളവരാണ് സഞ്ചാരികളില്‍ ഒന്നാമത്. മെയ് മാസത്തില്‍ മാത്രം എത്തിയത് 191,000 പേരാണ്. ഇതില്‍ 47.4 ശതമാനം ജിസിസി രാഷ്ട്രങ്ങളില്‍ നിന്നുള്ളവരാണ്. 13.5 ശതമാനമാണ് ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണം.
14,000 പേര്‍ക്കാണ് പുതുക്കിയ കോട്ട പ്രകാരം ഇത്തവണ ഒമാനില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചത്. 262 വിദേശികളും 300 മറ്റു അറബ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവരും 13,438 സ്വദേശികളുമാണ് ഒമാനില്‍ നിന്ന് ഹജ്ജിന് പുറപ്പെടുക.