
മസ്‌കത്ത്: ഒമാനില്‍ കൂട്ട പിരിച്ചുവിടലില്ലെന്നും ഇന്ത്യന്‍ തൊഴിലാളികള്‍ കൂട്ടമായി നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യമില്ലെന്നും ഇന്ത്യന്‍ അംബാസിഡര്‍ ഇന്ദ്രമണി പാണ്‌ഡെ വ്യക്തമാക്കി. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും അംബാസിഡര്‍ പറഞ്ഞു.
12 മത് ഗർഷോം അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ 2017 ആഗസ്ത് 10 വരെ സമർപ്പിക്കാം Click here
ചില സ്വകാര്യ കമ്പനികളില്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചു വിടുന്നുണ്ടെങ്കിലും നിരവധി തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടുന്നുണ്ട്. ചിലര്‍ക്ക് തൊഴില്‍ നഷ്ട്‌പ്പെടുമ്പോള്‍ മറ്റ് ചിലര്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ടെന്നുള്ളത് ആശാവഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കാര്‍ക്ക് മിനിമം ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിന് വിദേശ തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്നതിനുള്ള അഭ്യര്‍ത്ഥനയും അദ്ദേഹം സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഒമാനില്‍ തൊഴിലുടമക്ക് കീഴില്‍ ജോലിയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എംബസിയുടെ ഇ-മൈഗ്രേറ്റ് സംവിധാനം വഴി മാത്രമാണ് വിസ നേടാന്‍ പാടുള്ളൂവെന്നും അംബാസഡര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.