
മസ്‌കത്ത്: മസ്‌കത്തില്‍നിന്ന് സലാലയിലേക്കുള്ള ബസ് യാത്രയുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ബസുകള്‍ക്ക് വേഗപരിധി നിര്‍ബന്ധമാക്കണമെന്ന് ട്രാഫിക്ക് വിഭാഗം. മസ്‌കത്തില്‍നിന്ന് സലാലയിലേക്കുള്ള ബസ് യാത്രയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഗതാഗത കമ്പനി പ്രതിനിധികളുടെയും മാനവ വിഭവ ശേഷി, ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയം പ്രതിനിധികളുടെയും സംയുക്ത യോഗത്തിലാണ് നിര്‍ദേശം.
മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗത്തില്‍ മാത്രമേ ബസുകള്‍ സഞ്ചരിക്കാന്‍ പാടുള്ളൂവെന്നത് നിര്‍ബന്ധമാക്കണം. ഇതോടൊപ്പം അസി. ഡ്രൈവറുടെ സാന്നിധ്യം ഉറപ്പാക്കണം. ഓരോ യാത്രയ്ക്ക് മുമ്പും ബസുകള്‍ പരിശോധിക്കുകയും മതിയായ അറ്റകുറ്റപ്പണി നടത്തുകയും വേണമെന്നും ഡയറക്ടര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.
ഖരീഫ് സീസണ്‍ ആരംഭിച്ചതോടെ സലാല റൂട്ടില്‍ വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് കര്‍ശന നിരീക്ഷണവും ഗതാഗത ബോധവത്കരണ പ്രവര്‍ത്തനങ്ങളുമാണ് നടത്തിവരുന്നത്. ജി.സി.സി രാഷ്ട്രങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ പ്രധാനമായും ഒമാനിലേക്ക് എത്തുന്ന വാദി ജിസി അതിര്‍ത്തി വഴിയില്‍ സലാലയിലേക്കുള്ള യാത്രയില്‍ അനുവര്‍ത്തിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രതിപാദിക്കുന്ന ബുക്‌ലെറ്റുകള്‍ വാഹനയാത്രികര്‍ക്ക് വിതരണം ചെയ്തുവരുന്നുണ്ട്.
സഹായം വേണ്ടവര്‍ക്ക് അതിവേഗം ആംബലന്‍സ്എമര്‍ജന്‍സി സേവനങ്ങളും അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു. അപകട പാതയായ ആദംതുംറൈത്ത് റോഡില്‍ വിവിധ നഗരങ്ങളിലായി ഏര്‍പ്പെടുത്തിയ ആംബുലന്‍സ്, എമര്‍ജന്‍സി സേവനങ്ങളുടെ ടെലിഫോണ്‍ നമ്പറുകള്‍ ആര്‍.ഒ.പി സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ച് വരുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.