Currency

ഒമാനില്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് പുതിയ മൊബൈല്‍ പെയ്മെന്റ് സംവിധാനം

സ്വന്തം ലേഖകന്‍Wednesday, July 26, 2017 8:32 am

മസ്‌കത്ത്: സാമ്പത്തിക ഇടപാടുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നടത്താന്‍ സൗകര്യമൊരുക്കി മൊബൈല്‍ പെയ്മെന്റ് സംവിധാനം. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാനാണ് മൊബൈല്‍ പെയ്മെന്റ് സംവിധാനത്തിനുള്ള സൗകര്യം ലഭ്യമാക്കിയത്. രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ബാങ്കുകളെയും എംപി ക്ലിയര്‍ എന്ന പേരില്‍ ഒരു കുടക്കീഴില്‍ അണിനിരത്തിയാണ് സെന്‍ട്രല്‍ ബാങ്കിന്റെ പദ്ധതി. ഒരു രാജ്യത്തെ സെന്‍ട്രല്‍ ബാങ്ക് ഏകീകൃത സംവിധാനം ഒരുക്കുന്നത് ജിസിസി രാഷ്ട്രങ്ങളില്‍ തന്നെ ആദ്യമായാണ്.

പുതിയ സംവിധാനം രാജ്യത്തിനകത്തെ സാമ്പത്തിക ഇടപാടുകള്‍ക്ക് മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുക. അതിവേഗത്തിലും അതീവ സുരക്ഷയിലും മൊബൈല്‍ നമ്പര്‍ ഉപയോഗപ്പെടുത്തി സാമ്പത്തിക ഇടപാടുകള്‍ക്ക് അവസരം ഒരുങ്ങുന്നുവെന്നത് പ്രത്യേകതയാണെന്നും സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

എം പി ക്ലിയര്‍ ഉപയോഗിച്ച് വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്കും (പി ടു പി) വ്യക്തിയില്‍ നിന്ന് വ്യവസായത്തിലേക്ക് (പി ടു ബി) വ്യക്തിയില്‍ നിന്ന് സര്‍ക്കാറിലേക്കും (പി ടു ജി) വ്യക്തിയില്‍ നിന്ന് കച്ചവടക്കാരനിലേക്കും (പി ടു എം) വ്യവസായത്തില്‍ നിന്ന് വ്യക്തിയിലേക്കും (ബി ടു പി), സര്‍ക്കാറില്‍ നിന്ന് വ്യക്തിയിലേക്കും (ജി ടു പി), വ്യവസായത്തില്‍ നിന്ന് വ്യവസായത്തിലേക്കും (ബി ടു ബി) ഇടപാടുകള്‍ നടത്താവുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x