ജിസിസി പരിചയമുള്ള വിദേശികളെ ജോലിക്ക് എടുക്കുന്നത് സുരക്ഷിത ഇടപാടായാണ് കമ്പനികള്‍ കരുതുന്നതെന്നും റിക്രൂട്ടിങ് ഏജന്‍സികള്‍ ചൂണ്ടിക്കാണിക്കുന്നു. ഒമാനിലെ വിവിധ വികസന പ്രവര്‍ത്തന പദ്ധതികളിലും ജിസിസിയില്‍ പരിചയസമ്പത്തുള്ള വിദേശികള്‍ക്ക് ധാരാളം അവസരങ്ങളാണ് ഉള്ളത്.
രാജ്യം കോളറമുക്തമാണെന്നും പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്നും ആരോഗ്യവകുപ്പ് ട്വിറ്ററില്‍ അറിയിച്ചു. രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പക്ഷം അതിനെ മറികടക്കാന്‍ എല്ലാ നടപടികളുമെടുത്തിട്ടുണ്ട്. ചികിത്സക്കായി വിവിധ ഹെല്‍ത്ത് സെന്ററുകളില്‍ സുസജ്ജമായ സംവിധാനമാണ് ഒരുക്കിയത്.
റാസല്‍ഖൈമ ഒമാന്‍ റോഡിലൂടെ മൂന്ന് ഒട്ടകങ്ങള്‍ ഓടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവന്നത്. വഴി തെറ്റി വന്ന ഒട്ടകങ്ങള്‍ അപകടങ്ങള്‍ക്കിടയാക്കുമെന്ന് ചൂണ്ടിക്കാട്ടി അധികൃതരുടെ ശ്രദ്ധ ക്ഷണിച്ചാണ് വീഡിയോ അപ്പ്ലോഡ് ചെയ്തിരിക്കുന്നത്.
പ്രശസ്ത സ്കൈട്രാക്സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡിലാണ് ഒമാന്‍ എയര്‍ ഒന്നാമതെത്തിയത്. യാത്രികര്‍ക്ക് വിമാന ജീവനക്കാര്‍ നല്കുന്ന മികച്ച സേവനത്തിനും പരിചരണത്തിനുമാണ് അംഗീകാരം. യാത്രക്കാരില്‍ നിന്നുള്ള വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ഒമാന്‍ എയറിനെ തെരഞ്ഞെടുപ്പ്. നാലാം തവണയാണ് ഒമാന്‍ എയറിന് അവാര്‍ഡ് ലഭിക്കുന്നത്.
ഞായറാഴ്ച ദാഖിലിയ, ദാഹിറ, ബാത്തിന, ബുറൈമി ഗവര്‍ണറേറ്റുകളുടെ വിവിധയിടങ്ങളില്‍ മഴ ലഭിച്ചു. ഇബ്രിയില്‍ കനത്ത മഴയും പൊടിക്കാറ്റും ഉണ്ടായി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത മഴയും പൊടിക്കാറ്റും ഗതാഗതത്തെയും സാരമായി ബാധിച്ചു.
റോയല്‍ ഒമാന്‍ പൊലീസിന്റെ നവീകരിച്ച വെബ്സൈറ്റിലാകും റോഡുകളില്‍ അപകടത്തെ തുടര്‍ന്നുണ്ടാകുന്ന ഗതാഗത കുരുക്കുകളെക്കുറിച്ച് മുന്നറിയിപ്പ് നല്കാന് സംവിധാനം ഒരുക്കുക. മുന്നറിയിപ്പ് ലഭിക്കുന്നത് വഴി ബദല്റോഡുകളെ ആശ്രയിക്കാന്‍ യാത്രക്കാര്‍ക്ക് കഴിയും.
അഭിപ്രായ വോട്ടെടുപ്പില്‍ ഒരാഴ്ചകൊണ്ടു പതിനായിരങ്ങളാണ് ട്വിറ്റര്‍ വഴി പങ്കെടുത്തത്. വോട്ടെടുപ്പില്‍ 60% പേര് എന്‍ഒസി തുടരുന്നതിനെ അനൂകൂലിച്ചു. 2014 ജൂലൈ മുതലാണ് വീസ റദ്ദാക്കുന്നവര്‍ക്കു രണ്ടു വര്‍ഷത്തിനുള്ളില്‍ പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ സ്പോണ്‍സറുടെ എന്‍ഒസി (എതിര്‍പ്പില്ലാരേഖ) വേണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കിയത്.
‘ദിയാം’ എന്ന പുതിയ പേരിലാകും ഇനി അതോറിറ്റി അറിയപ്പെടുക. പച്ചയും നീലയും നിറങ്ങളിലുള്ളതാണ് അതോറിറ്റിയുടെ പുതിയ ലോഗോ. റീ ബ്രാന്‍ഡിങ് നടപടികള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ശാന്തമായി പെയ്യുന്ന മഴ എന്നര്‍ഥം വരുന്ന ദിമ എന്ന അറബി വാചകത്തിന്റെ ബഹുവചനമാണ് ദിയാം.
മസ്കത്ത് എക്സ്പ്രസ്വേയില് നിസ്വ ഇന്റര്സെക്ഷന് മുതല്‍ ബിദ്ബിദ്സൂര് ഹൈവേ ഇന്റര്സെക്ഷന് വരെയുള്ള 27 കിലോമീറ്ററാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നിര്‍മിക്കുക. അല്‍ സഹ്വ ടവര്‍ മുതല്‍ മസ്കത്ത് എക്സ്പ്രസ്വേയിലെ നിസ്വ ഇന്റര്സെക്ഷന് വരെയുള്ള എട്ടര കിലോമീറ്ററാകും രണ്ടാംഘട്ടത്തില്‍ വികസിപ്പിക്കുക.
മസ്കത്ത്-സലാല റൂട്ടിലെയും ജിദ്ദ-മസ്കത്ത് റൂട്ടിലെയുമടക്കം ചില സര്‍വിസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ചില വിമാനത്തിന്റെ സര്‍വീസുകള്‍ വൈകുകയും ചെയ്യും. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് വിമാനത്തിന്റെ സമയക്രമം പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേഷം നല്‍കിയിട്ടുണ്ട്.