Currency

ഒമാനില്‍ മെഡിക്കല്‍ സിറ്റി 2021-ല്‍ പൂര്‍ത്തിയാകും; സ്വദേശിവത്കരണത്തിന് ഊന്നല്‍

സ്വന്തം ലേഖകന്‍Monday, July 24, 2017 1:42 pm

ആരോഗ്യമേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതോടെ കൂടുതല്‍ നിലവാരമുള്ള ചികിത്സാസൗകര്യം ലഭ്യമാകും. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം, ഉയര്‍ന്ന നിലവാരത്തിലുള്ള പരിശീലനം എന്നിവ മെഡിക്കല്‍ സിറ്റിയില്‍ ലഭ്യമാകും.

മസ്‌കത്ത്: ഒമാനില്‍ മെഡിക്കല്‍സിറ്റിയുടെ നിര്‍മാണം 2021-ഓടെ പൂര്‍ത്തിയാകും. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സയിദിയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യമേഖലയില്‍ 55-ലധികം വിവിധ പദ്ധതികള്‍ പുരോഗമിച്ചുവരുന്നതായും ആരോഗ്യരംഗത്ത് സ്വദേശിവത്കരണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യമേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതോടെ കൂടുതല്‍ നിലവാരമുള്ള ചികിത്സാസൗകര്യം ലഭ്യമാകും. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം, ഉയര്‍ന്ന നിലവാരത്തിലുള്ള പരിശീലനം എന്നിവ മെഡിക്കല്‍ സിറ്റിയില്‍ ലഭ്യമാകും. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ആരോഗ്യമേഖലയില്‍ വന്‍നേട്ടം കൈവരിച്ച ഒമാനില്‍ ശിശുമരണ നിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞതും പകര്‍ച്ചവ്യാധികളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞതും ശ്രദ്ധേയനേട്ടങ്ങളാണ്.

ജനങ്ങള്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം രാജ്യത്ത് 241 ആരോഗ്യ സ്ഥാപനങ്ങള്‍കൂടി തുറന്നു. ഇവയുടെ നിലവാരം ഉയര്‍ത്തിയതിനൊപ്പം അടിസ്ഥാന സൗകര്യവികസനവും നടപ്പില്‍ വരുത്തിയെന്ന് അഹമ്മദ് ബിന്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x