14,000 പേര്‍ക്കാണ് പുതുക്കിയ കോട്ട പ്രകാരം ഇത്തവണ ഒമാനില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചത്. 262 വിദേശികളും 300 മറ്റു അറബ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവരും 13,438 സ്വദേശികളുമാണ് ഒമാനില്‍ നിന്ന് ഹജ്ജിന് പുറപ്പെടുക.
മസ്കത്ത്: ഒമാനില്‍ നിന്ന് ഹജ്ജ് സര്‍വ്വീസ് നടത്താന്‍ 66 കമ്പനികള്‍ക്ക് അനുമതി. ഔഖാഫ്, മതകാര്യ മന്ത്രാലയത്തിന് കീഴിലെ ഹജ്ജ് മിഷനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. 14,000 പേര്‍ക്കാണ് പുതുക്കിയ കോട്ട പ്രകാരം ഇത്തവണ ഒമാനില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചത്.
262 വിദേശികളും 300 മറ്റു അറബ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവരും 13,438 സ്വദേശികളുമാണ് ഒമാനില്‍ നിന്ന് ഹജ്ജിന് പുറപ്പെടുക. 736 പേര് ഹജ്ജ് മിഷന് ഉദ്യോഗസ്ഥരും സേവനങ്ങള്‍ക്കായുള്ള സൈനിക ഉദ്യോഗസ്ഥരുമായിരിക്കും. ഇത്തവണ ഹജ്ജിനായി 23,490 അപേക്ഷകളാണ് ലഭിച്ചത്.
ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഹജ്ജിന് അവസരം ലഭിച്ചത് മസ്കത്ത് ഗവര്‍ണറേറ്റില്‍ നിന്നാണെന്ന് ദേശീയ സ്ഥിതി വിവര വിഭാഗം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 6,835 പുരുഷന്മാരും 6,357 സ്ത്രീകളുമാണ് ഇത്തവണ ഹജ്ജിന് ഒമാനില്‍ നിന്ന് യാത്ര തിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.