ഏക്ത ദേശായ് എന്ന പെണ്‍കുട്ടിയാണ് ട്രെയിനില്‍ വെച്ച് വംശീയാധിക്ഷേപത്തിന് ഇരയായത്. അമേരിക്കക്കാരന് തെറിവിളിക്കുകയും തനിക്കുനേരെ രോഷാകുലനാവുന്നാകുന്നതും ഏക്ത ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. അതേസമയം ഏക്ത ക്യാമറയില്‍ പകര്‍ത്തുന്നത് കണ്ട ഇയാള്‍ കൂടുതല്‍ രോഷാകുലനാവുന്നതും വീഡിയോയിലുണ്ട്.
പെന്റഗണിന്റെയും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇറാഖിനെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഫെബ്രുവരി ആറിന് ഇന്ത്യക്കാരന്റെ വീട്ടില്‍ ചീമുട്ടകളും നായ്ക്കളുടെ വിസര്‍ജ്യവും മറ്റും നിക്ഷേപിക്കുകയും വിദ്വേഷപരമായ സന്ദേശങ്ങള്‍ എഴുതിയ കുറിപ്പുകള്‍ ഇടുകയും ചെയ്തു. വീടിനു പുറത്തായി ഇന്ത്യക്കാരന് ഇവിടെ കഴിയേണ്ടവനല്ലെന്ന് എഴുതിയിട്ടുമുണ്ട്.
അമേരിക്കയില്‍ യാത്രാവിലക്ക് പ്രാബല്യത്തില്‍ വരുത്തുന്ന പുതിയ നിയമം തയാറയി. നിയമത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാളെ ഒപ്പുവയ്ക്കും. നിയമം കഴിഞ്ഞയാഴ്ച തയാറായതാണെങ്കിലും കുറ്റമറ്റതാക്കണമെന്ന ട്രംപിന്റെ നിര്‍ദേശത്തെ തുടര്‍ന്നു മാറ്റിവയ്ക്കുകയായിരുന്നു.
ബംഗ്ലദേശ് വംശജയായ റുമാന അഹമ്മദാണ് രാജിവെച്ചത്. ഏഴു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാരെയും വിലക്കിയ ട്രംപിന്റെ ഉത്തരവ് വന്നതോടെ തനിക്കു തുടരാനാകില്ലെന്നു ബോധ്യമായതിനെ തുടര്‍ന്നാണ് രാജിവെച്ചതെന്ന് റുമാന ഒരു മാഗസിനില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
വംശീയാധിക്രമത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് റിപ്പോര്‍ട്ട്. ‘എന്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ’ എന്നാക്രോശിച്ചാണ് അക്രമി വെടിവെച്ചതെന്നാണ് വിവരം. സംഭവത്തില്‍ അമേരിക്കന്‍ സ്വദേശിയായ അദം പുരിന്‍ടനെ പൊലീസ് അറസ്റ്റു ചെയ്തു. നാവികസേനയില്‍ ജോലി ചെയ്തിരുന്ന പുരിന്‍ടനെ കൊലപാതകക്കുറ്റം ചുമത്തിയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്.
കുടുംബാംഗങ്ങള്‍ക്കു താമസരേഖകളോ പൗരത്വമോ ഉണ്ടെങ്കിലും സ്വന്തമായി രേഖകളില്ലാതെ വര്‍ഷങ്ങളായി യുഎസില്‍ കഴിയുന്നവരും ഇതോടെ പ്രതിസന്ധിയിലാകും. മൂന്നു ലക്ഷത്തോളം ഇന്ത്യന്‍ വംശജരാണു മതിയായ രേഖകളില്ലാത്ത യുഎസിലുള്ളതെന്നാണ് അനൗദ്യോഗിക കണക്കുകള്‍.
ട്രംപ് മുസ്ലിംകള്ക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെയാണ് റിലി. ‘ഞാനും മുസ്ലിമാണ്’ എന്ന പ്ലക്കാര്‍ഡുമായാണ് വ്യത്യസ്ത മതവിശ്വാസികളായവര്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയത്.
യുഎസ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾ ഇനി തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളൂടെ പാസ്വേഡും അധികൃതർക്ക് കൈമാറേണ്ടി വന്നേക്കും
‘കുടിയേറ്റക്കാര്‍ ഇല്ലാത്ത ഒരു ദിനം’ എന്ന പേരിലാണ് വിവിധ സംഘടനകള്‍ ബഹിഷ്കരണ പരിപാടി സംഘടിപ്പിച്ചത്. ചിക്കാഗോ, ഹൂസ്റ്റണ്‍, നോര്‍ത്ത് കരോലിന എന്നിവിടങ്ങളില്‍ ട്രംപ് വിരുദ്ധ റാലികളും നടന്നു.