Currency

യുഎസില്‍ വംശീയാതിക്രമം കൂടുന്നു

സ്വന്തം ലേഖകന്‍Tuesday, February 28, 2017 4:20 pm

ഫെബ്രുവരി ആറിന് ഇന്ത്യക്കാരന്റെ വീട്ടില്‍ ചീമുട്ടകളും നായ്ക്കളുടെ വിസര്‍ജ്യവും മറ്റും നിക്ഷേപിക്കുകയും വിദ്വേഷപരമായ സന്ദേശങ്ങള്‍ എഴുതിയ കുറിപ്പുകള്‍ ഇടുകയും ചെയ്തു. വീടിനു പുറത്തായി ഇന്ത്യക്കാരന്‍ ഇവിടെ കഴിയേണ്ടവനല്ലെന്ന് എഴുതിയിട്ടുമുണ്ട്.

വാഷിങ്ടണ്‍: യുഎസില്‍ വംശീയ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി വെളിപ്പെടുത്തുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. കഴിഞ്ഞ ദിവസം യുഎസിലെ കന്‍സാസില്‍ യുവ ഇന്ത്യന്‍ എഞ്ചിനീയര്‍ വെടിയേറ്റു മരിച്ചതിനു പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതിന്റെ തെളിവായി ഫെബ്രുവരി ആറിന് ഇന്ത്യക്കാരന്റെ വീട്ടില്‍ ചീമുട്ടകളും നായ്ക്കളുടെ വിസര്‍ജ്യവും മറ്റും നിക്ഷേപിക്കുകയും വിദ്വേഷപരമായ സന്ദേശങ്ങള്‍ എഴുതിയ കുറിപ്പുകള്‍ ഇടുകയും ചെയ്തു. വീടിനു പുറത്തായി ഇന്ത്യക്കാരന്‍ ഇവിടെ കഴിയേണ്ടവനല്ലെന്ന് എഴുതിയിട്ടുമുണ്ട്. പടിഞ്ഞാറന്‍ യുഎസ് സംസ്ഥാനമായ കൊളറാഡോയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ എഫ്ബിഐ അന്വേഷണം ആരംഭിച്ചു.

സന്ദേശങ്ങളെഴുതിയ 50ല്‍പരം കുറിപ്പുകളാണ് വാതില്‍, ജനല്‍, കാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നായി വീട്ടുടമയ്ക്കു കിട്ടിയത്. അയല്‍വാസികള്‍ എല്ലാവരും ചേര്‍ന്നാണു ഇദേഹത്തിന്റെ വീട് വൃത്തിയാക്കിയത്. അതേസമയം യുഎസില്‍ സഹാനുഭൂതിയുള്ളവരുണ്ടെന്നും ദുരനുഭവമുണ്ടായ മലയാളി വ്യക്തമാക്കി. എന്റെ രാജ്യത്തുനിന്നു പുറത്തുപോകൂ എന്ന് ആക്രോശിച്ചാണ് കഴിഞ്ഞദിവസം ഇന്ത്യന്‍ എന്‍ജിനീയറെ അക്രമി വെടിവച്ച് കൊന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x