വിവാദ ഉത്തരവ് ഒരാഴ്ച്ചയ്ക്ക് ശേഷം സിയാറ്റ കോടതിയാണ് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. അതേസമയം പഴുതുകള്‍ അടച്ചുള്ളതായിരിക്കും പുതിയ ഉത്തരവെന്ന് വ്യക്തമാക്കിയ ട്രംപ് കുടിയേറ്റം വിലക്കിയുള്ള ഉത്തരവ് തടഞ്ഞ കോടതിയെയും രൂക്ഷമായി വിമര്‍ശിച്ചു.
583 സെസ്മിസ് സെന്‍സറുകളുടെ വലിയ നെറ്റ് വര്‍ക്കിനെ ഉപയോഗിച്ച് അതിലൂടെ ഭൂമിയുടെ കമ്പനങ്ങള്‍ കണക്കാക്കി ഈ തടാക ഭാഗത്തിന്റെ ചിത്രം സൃഷ്ടിക്കുകയായിരുന്നു. ലണ്ടനിലെ റോയല്‍ ഹോളോവേ യൂണിവേഴ്സിറ്റിയിലെ ജിയോളജിസ്റ്റുകളാണ് പഠനം നടത്തിയിരിക്കുന്നത്. പടിഞ്ഞാറന്‍ യുഎസിനടിയിലാണ് തടാകം സ്ഥിതി ചെയ്യുന്നത്.
യുഎസിലെ മോണിങ് കണ്‍സള്‍ട്ട് എന്ന ടെക്നോളജി മീഡിയ കമ്പനിക്ക് നല്കിയ അഭിമുഖത്തില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഒറിന് ഹാച്ചാണ് ഇക്കാര്യമറിയിച്ചത്. ടെക്നോളിജി മുന്‍ നിര്‍ത്തികൊണ്ടുള്ള വികസന നയമാണ് അമേരിക്ക മുന്നോട്ട് വെക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ എച്ച്1ബി വിസ അനുവദിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസങ്ങളില്‍ ഇവിടെ നിന്ന് ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് തിരിച്ച് വീടുകളിലേക്ക് മടങ്ങാം. ഡാമിലെ ജലനിരപ്പ് കുറച്ച് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതിനെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നിര്‍ത്തിവെച്ചത്. അതേസമയം ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ഭീകരവാദം ശക്തി പ്രാപിക്കുന്ന സമയത്ത് ഒരുമിച്ചു പോരാടാന്‍ അമേരിക്കയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുമെന്ന് ഡൊണള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും ട്രംപ് പറഞ്ഞു.
ഡാമിന്റെ സമീപത്തുള്ള യുബാസിറ്റിയില് നിന്ന് ആളുകളെ ഒഴിപ്പിച്ച് തുടങ്ങി. ഇവിടെ താമസിക്കുന്നവരില്‍ 13 ശതമാനം ഇന്ത്യന്‍ വംശജരുണ്ട്. ഒറോവല്ലി അണക്കെട്ടിന് അമ്പത് വര്‍ഷം പഴക്കമാണുള്ളത്.
ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഏജന്‍സി ഈ ആഴ്ചയില്‍ നടത്തിയ വ്യാപക പരിശോധനയില്‍ രേഖകളില്ലാതെ അമേരിക്കയില്‍ കുടിയേറിയ നൂറുകണക്കിനു പേരെ അധികൃതര്‍ അറസ്റ്റ് ചെയ്തു.
ആദ്യമായി ഹിജാബ് ധരിച്ച് ഒളിമ്പിക്സില്‍ പങ്കെടുത്ത അമേരിക്കന്‍ വംശജ ഇബ്തിഹാജ് മുഹമ്മദിനെ കാരണം വ്യക്തമാക്കാതെ രണ്ട് മണിക്കൂര്‍ യു.എസ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതായി ആരോപണം. ഡൊണാള്‍ഡ് ട്രംപിന്റെ യാത്രാവിലക്കാണോ വിമാനത്താവള അധികൃതരുടെ ഈ നടപടിക്ക് കാരണമെന്ന് വ്യക്തമല്ല.
നഗരത്തിലെ കുറ്റകൃത്യങ്ങൾക്ക് പിന്നിൽ കുടിയേറ്റക്കാരുടെ സംഘങ്ങളാണെന്ന് പ്രസിഡന്റ് ആരോപിച്ചു
രാജ്യത്ത് നിലവിലുള്ള അവിദഗ്ധ തൊഴിലാളികളെ കുറച്ചുകൊണ്ടുവരികയാണ് പുതിയ കുടിയേറ്റ നിയമത്തിന്റെ ലക്ഷ്യം. നിലവില്‍ അമേരിക്കയിലുള്ള ഒരു ലക്ഷം വരുന്ന ഇന്തോ -അമേരിക്കന്‍ ആളുകളെയാണ് ഇത് ബാധിക്കുക.